‘അമല’ ഇഫ്താർ സംഗമം
text_fieldsദമ്മാം: അറേബ്യൻ മലയാളി അസോസിയേഷൻ (അമല) ഇഫ്താർ സംഗം ഒരുക്കി. അൽ ഖോബാർ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ റമദാൻ സന്ദേശം നൽകി. വിശപ്പും ദാഹവും മാറ്റിവെക്കുന്നതു മാത്രമല്ല, സഹജീവികളുടെ വേദനകളെയും ചേർത്തുപിടിക്കുന്ന നന്മയുള്ള മനുഷ്യത്വം ആർജിക്കൽകൂടിയാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിശുദ്ധീകരണത്തിലൂടെ നാം നേടിയെടുക്കുന്ന നന്മകൾ തുടർ ജീവിതത്തിനും സമൂഹത്തിനും പ്രചോദനമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പരസ്പര സ്നേഹവും സാഹോദര്യവും പകർന്നുനൽകി എന്നും സൗഹൃദം നിലനിർത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് അമല മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുവേണ്ടി ജയകൃഷ്ണൻ ഒരുക്കിയ ‘ഭയമില്ലാതെ ഭാവിയിലേക്ക്’ എന്ന സംവാദം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പുത്തൻ അനുഭവമായി. ജനറൽ സെക്രട്ടറി നസീർ പുന്നപ്ര സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. വനിതവേദി പ്രവർത്തകരും സൈജു, ഗിരീഷ്, ഹകീം, സാഗർ, മുരളി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.