അംബാസഡർ ടാലൻറ് അക്കാദമി പഠനയാത്ര നടത്തി
text_fieldsജിദ്ദ: അംബാസഡർ ടാലൻറ് അക്കാദമിയിലെ പഠിതാക്കൾ ജിദ്ദ ബുറൈമാൻ റോഡിലുള്ള കൃഷിയിടത്തിലേക്ക് പഠനയാത്ര നടത്തി. 'സ്പീക്ക് വിത്ത് കോൺഫിഡൻറ്'എന്ന പേരിൽ നടത്തിയ പ്രസംഗ പരിശീലന ക്യാമ്പിെൻറ ഭാഗമായാണ് പ്രകൃതിയെ അറിയാൻ കൃഷിയിടത്തിലേക്ക് യാത്ര സംഘടിപ്പിച്ചത്. തെങ്ങും കവുങ്ങും മാവും ചെറുനാരങ്ങയുമടങ്ങിയ നിരവധി ചെടികൾ ഉൾപ്പെടുന്നതായിരുന്നു കൃഷിയിടം.
പലതരം റോസാപൂക്കൾ, മുല്ല, ചെത്തി, പത്തുമണി മുല്ല, കടലാസ് പൂക്കൾ തുടങ്ങി നിരവധി പൂച്ചെടികളും തോട്ടത്തിലുണ്ട്. മഞ്ഞ കിളികളും കുഞ്ഞാറ്റ കിളികളും ചിത്രശലഭങ്ങളും അടങ്ങിയ കൃഷിയിടം കേരളത്തിലെ നാട്ടിൻ പുറത്തെ ഓർമിപ്പിക്കുന്ന കാഴ്ചകളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അൽവാഹ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രയിൽ അബ്ദുറഹ്മാൻ ഇരുമ്പുഴി, ജാഫർ സാദിഖ് തവനൂർ, ജംഷീർ, മുനീർ, ശിഹാബ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അക്ബർ ഗാനമാലപിച്ചു. ഷമീം, മുജീബ് പാറക്കൽ, മുസ്തഫ കെ.ടി. പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.