അംബാസഡർ ടാലന്റ് അക്കാദമി ചരിത്ര പഠനയാത്ര
text_fieldsജിദ്ദ: ജിദ്ദയിലെ പരിശീലകരുടെ കൂട്ടായ്മയായ അംബാസഡർ ടാലന്റ് അക്കാദമി മദീനയിലേക്ക് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. മദീനയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ, കാരക്ക തോട്ടങ്ങൾ തുടങ്ങിയവ സംഘം സന്ദർശിച്ചു. മസ്ജിദുന്നബവിയിൽ ജുമുഅക്ക് എത്തിയ സംഘം അവിടെനിന്നും മസ്ജിദു ഖുബായിലേക്കുള്ള ചരിത്രപാതയിലൂടെ സഞ്ചരിച്ചു. 5000 അടി നീളമുള്ള പാതയിലൂടെ ഒരു ഭാഗത്തേക്കു സഞ്ചരിക്കാൻ അര മണിക്കൂർ സമയമെടുത്തു. വേറിട്ടൊരു അനുഭവമാണ് ഈ യാത്ര സമ്മാനിക്കുന്നതെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. ഉഹ്ദ് പർവതവും അതിനോടനുബന്ധിച്ച ചരിത്ര സ്ഥലങ്ങൾ, വിവിധ ചരിത്ര ശേഷിപ്പുകൾ സന്ദർശകർക്കായി ഒരുക്കിയ അവാലിയിലെ കാരക്ക തോട്ടവും സംഘം സന്ദർശിച്ചു.
അൽവഹ ഹോളിഡേ ടൂർസുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രക്ക് ടൂർ കോഓഡിനേറ്റർ കെ.ടി. മുസ്തഫ പെരുവള്ളൂർ നേതൃത്വം നൽകി.
ചീഫ് അമീർ ഹംസ മളാഹിരിക്കൊപ്പം ചുക്കാൻ സൈദലവി ഹാജി, നൗഷാദ് താഴത്തുവീട്ടിൽ, അഡ്വ. ശംസുദ്ദീൻ, അഷ്റഫ് മട്ടന്നൂർ, ജംഷീർ, വി.പി. മുനീർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.