Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅം​ബേ​ദ്ക​ർ ജ​യ​ന്തി...

അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം; വം​ശീ​യ​ത​ക്കെ​തി​രെ സാ​ഹോ​ദ​ര്യ രാ​ഷ്​​ട്രീ​യം ശ​ക്തി​പ്പെ​ടു​ത്ത​ണം -പ്ര​വാ​സി സെ​മി​നാ​ർ

text_fields
bookmark_border
അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം; വം​ശീ​യ​ത​ക്കെ​തി​രെ സാ​ഹോ​ദ​ര്യ രാ​ഷ്​​ട്രീ​യം ശ​ക്തി​പ്പെ​ടു​ത്ത​ണം -പ്ര​വാ​സി സെ​മി​നാ​ർ
cancel
camera_alt

അം​ബേ​ദ്ക​ർ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: രാ​ജ്യ​ത്തെ മു​ഴു​നീ​ളം ഗ്ര​സി​ച്ച വം​ശീ​യ​ത​ക്കും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ ഭ​ര​ണ​ഘ​ട​ന​യു​ടെ മു​ഖ​വു​ര വി​ഭാ​വ​ന ചെ​യ്യു​ന്ന സാ​ഹോ​ദ​ര്യ​ത്തി​​ന്റെ​യും സ്വാ​ത​ന്ത്ര്യ​ത്തി​​ന്റെ​യും രാ​ഷ്​​ട്രീ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച അം​ബേ​ദ്ക​ർ സെ​മി​നാ​ർ ആ​ഹ്വാ​നം ചെ​യ്തു.

മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘വം​ശീ​യ കാ​ല​ത്തെ അം​ബേ​ദ്ക​റും ഭ​ര​ണ​ഘ​ട​ന​യും’ എ​ന്ന സെ​മി​നാ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ്​ അം​ജ​ദ് അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ​ത്ഹ ഏ​രി​യ പ്ര​സി​ഡ​ന്റ്​ അ​ഡ്വ. ജ​മാ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ഭ​ര​ണ​ഘ​ട​ന ശി​ൽ​പി എ​ന്ന​തോ​ടൊ​പ്പം ജാ​തീ​യ​ത​യെ അ​ഡ്ര​സ്സ്​ ചെ​യ്ത രാ​ഷ്​​ട്ര​ത​ന്ത്ര​ജ്ഞ​നാ​ണ് അം​ബേ​ദ്ക​റെ​ന്നും സാ​മ്പ​ത്തി​ക അ​സ​മ​ത്വം, ജാ​തി വെ​റി, വം​ശീ​യ​ത, ഇ​സ്‌​ലാ​മോ​ഫോ​ബി​യ തു​ട​ങ്ങി​യ സ​മ​സ്യ​ക​ളെ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലൂ​ടെ ഒ​രു പ്ര​വ​ച​ന സ്വ​ഭാ​വ​ത്തി​ൽ മു​ന്നി​ൽ കാ​ണു​ക​യും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്ത അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വി​ഷ​യാ​വ​താ​ര​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ന്ന​ത​മാ​യ അ​ക്കാ​ദ​മി​ക പി​ൻ​ബ​ല​വും ആ​ർ​ജ​വ​വും ഇഛാ​ശ​ക്തി​യു​ള്ള ബാ​ബാ സാ​ഹി​ബി​​ന്റെ പ്ര​യ​ത്ന​ങ്ങ​ളാ​ണ് ന​മ്മു​ടെ രാ​ജ്യം ഒ​രു മ​തേ​ത​ര രാ​ഷ്​​ട്ര​മാ​യി മാ​റി​യ​ത്. അ​ത് നി​ല​നി​ർ​ത്താ​ൻ നാം ​വി​ട്ട​വീ​ഴ്ച് ചെ​യ്യ​രു​തെ​ന്ന് പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് വി.​ജെ. ന​സ്റു​ദ്ദീ​നും പൊ​തു​സ​മൂ​ഹ​ത്തി​​ന്റ് ഭ​ക്ഷ​ണ​ത്തി​ലും ക​ല​യി​ലും സാ​ഹി​ത്യ​ത്തി​ലും തി​ട്ടൂ​ര​ങ്ങ​ൾ ഇ​റ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​രും സം​സാ​രി​ച്ചു. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നും ഫെ​ഡ​റ​ലി​സം ഇ​ല്ലാ​താ​ക്കാ​നും ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടാ​ൻ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ധീ​ർ കു​മ്മി​ളും ആ​ഹ്വാ​നം​ചെ​യ്തു.

അം​ബേ​ദ്ക​ർ ജ​ന്മ​ദി​ന​ത്തി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് പ​രി​പാ​ടി​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ബ​ഷീ​ർ ഫ​ത​ഹു​ദ്ദീ​നു​ള്ള സ​മ്മാ​നം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ന​ൽ​കി. ര​ണ്ടാം സ​മ്മാ​നം ന​ഹ​ൽ റ​യ്യാ​ന് അം​ജ​ദ് അ​ലി​യും മൂ​ന്നാം സ​മ്മാ​നം ഉ​മ​ർ സ​ഈ​ദി​ന് എം.​പി ഷ​ഹ്ദാ​നും ന​ൽ​കി. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഐ​ദി​ൻ എ​ൻ. ഷ​രീ​ഫ്, സു​ർ​സി ഷ​ഫീ​ഖ് എ​ന്നി​വ​ർ​ക്ക് വി.​ജെ. ന​സ്റു​ദ്ദീ​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ധീ​ർ കു​മ്മി​ൾ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. ല​ബീ​ബ് മാ​റ​ഞ്ചേ​രി അ​വ​താ​ര​ക​നാ​യി​രു​ന്നു.

പ്ര​വാ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്ദാ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഒ​ല​യാ​ൻ, മ​ഹ്‌​റൂ​ഫ്, ബാ​സി​ത് ക​ക്കോ​ടി, അ​ഫ്സ​ൽ ഹു​സൈ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambedkar JayantiSaudi Arabia NewsPravasi Welfare Riyad
News Summary - Ambedkar Jayanti Celebrations; Strengthening the politics of brotherhood against casteism - Pravasi Seminar
Next Story