അംബേദ്‌കർ ആധുനിക ഇന്ത്യയുടെ ശിൽപി -സുരേന്ദ്രൻ കരീപ്പുഴ
text_fieldsറിയാദ്: ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും ശക്തമായ ഒരു ഭരണഘടന സമ്മാനിക്കുകയും ദളിത് പിന്നോക്ക ജനതയുടെ വിമോചനത്തിന് വേണ്ടി ഭരണഘടനാ അവകാശങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇന്ത്യ കണ്ട എക്കാലത്തെയും ഉജ്ജ്വല വ്യക്തിത്വമാണ് ഡോ. ബി.ആർ. അംബേദ്‌കറെന്ന് വെൽഫെയർ പാർട്ടി വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ. പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘ഡോ. അംബേദ്കറും നവ ജനാധിപത്യ മുന്നേറ്റങ്ങളും’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ചർച്ച ഉത്‌ഘാടനം ചെയ്തു.
ശിഹാബ് കൊട്ടുകാട്, ആർ മുരളി, ദീപക് കലാനി, ഫിറോസ് പുതുക്കോട്, വിജയകുമാർ, വിശ്വനാഥൻ, നജാത് എന്നിവർ സംസാരിച്ചു. പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് സാജു ജോർജ്ജ് ചർച്ച നിയന്ത്രിച്ചു. ഖലീൽ പാലോട് ചർച്ച ഉപസംഹരിച്ചു. ഫൈസൽ കൊണ്ടോട്ടി രചനയും സംവിധാനം നിർവഹിച്ച ടെലി ഫിലിം പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.