ആംബുലൻസ് ഡ്രൈവറായി സൗദി വനിത
text_fieldsറിയാദ്: തിരക്കേറിയ തലസ്ഥാന നഗരിയിൽ രോഗികളുമായി ആശുപത്രികളിലേക്ക് പായുന്ന ആംബുലൻസിെൻറ വളയം പിടിക്കാൻ വനിതയും. ഡ്രൈവർ സീറ്റിൽ ഇരുന്ന് ചക്രം പിടിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്ന് സൗദിയിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ സാറ അൽഅനൈസി. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന സാറ തെൻറ ദൗത്യത്തിൽ ഏറെ സംതൃപ്തി കണ്ടെത്തുന്നു. ആംബുലൻസ് ഡ്രൈവർ എന്ന ജോലിയിൽനിന്ന് നിരവധി അനുഭവങ്ങളും ആത്മവിശ്വാസവും ലഭിച്ചുവെന്നും രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി നൽകുന്നതായും അവർ പറഞ്ഞു. കുട്ടിക്കാലം മുതൽ ആരോഗ്യരംഗത്തു സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.
താമസിക്കുന്ന പ്രദേശത്ത് ആർക്കെങ്കിലും ചെറിയ മുറിവുകൾ പറ്റിയാൽ തന്നെ സമീപിക്കുകയും അവർക്ക് പ്രാഥമിക ശുശ്രൂഷകൾ ചെയ്യാറുണ്ടെന്നും സാറ പറയുന്നു. ഇത് ഏറെ സന്തോഷം നൽകിയിരുന്നതായും ഹോം ഡോക്ടർ എന്ന് പിതാവ് ഒരു ആശയം മുന്നോട്ടുവെച്ചിരുന്നെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ വെല്ലുവിളിയായി തന്നെ കണ്ടിരുന്നു. വാഹനം നിരത്തിലിറക്കും മുമ്പ് പൂർണമായും പരിശോധിക്കും. എല്ലാ മേഖലയിലും സൗദി വനിതകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരെ ശാക്തീകരിക്കാൻ സർക്കാർ ശ്രമംതുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.