Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൗരത്വനിയമത്തിൽ...

സൗദി പൗരത്വനിയമത്തിൽ ഭേദഗതി; പൗരത്വ അപേക്ഷയിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്​

text_fields
bookmark_border
സൗദി പൗരത്വനിയമത്തിൽ ഭേദഗതി; പൗരത്വ അപേക്ഷയിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്​
cancel

ജിദ്ദ: സൗദി പൗരത്വ വ്യവസ്ഥയിൽ പുതിയ ​ഭേദഗതി. വിദേശി പിതാവി​െൻറയും സ്വദേശി മാതാവി​െൻറയും മക്കൾക്ക്​​ പൗരത്വം നൽകുന്ന വ്യവസ്ഥകൾ പറയുന്ന ആർട്ടിക്കിൾ എട്ടിൽ വരുത്തിയ ഭേദഗതിക്കാണ്​ ഗവൺമെൻറ്​ അംഗീകാരം നൽകിയിരിക്കുന്നത്​. ഭരണകൂടത്തി​െൻറ ഒൗദ്യോഗിക മുഖപത്രമായ ഉമ്മുൽഖുറാ ആണ്​ ഇക്കാര്യം പുറത്തുവിട്ടത്​. ഇത്തരം പൗരത്വ അപേക്ഷയിൽ അന്തിമ തീരുമാനം ഇനിമുതൽ പ്രധാനമന്ത്രിയുടേതാണ്​. അതിനുള്ള അധികാരം പ്രധാനമന്ത്രിയിൽ നിക്ഷിപ്​തമാക്കുന്നതാണ്​ ഭേദഗതി. നിലവിൽ അന്തിമ തീരുമാനം ആഭ്യന്തര മന്ത്രിയുടേതായിരുന്നു. അതിന്​ പകരം ‘ആഭ്യന്തര മന്ത്രിയുടെ ശിപാർശയിന്മേൽ പ്രധാനമന്ത്രിയുടെ ഉത്തരവിലൂടെ’ എന്നാക്കിയാണ്​ ഭേദഗതി വരുത്തിയിരിക്കുന്നത്​.

വിദേശിയായ പിതാവി​െൻറയും സ്വദേശി മാതാവി​െൻറയും മക്കളായി സൗദിയിൽ ജനിച്ച ആർക്കും പൗരത്വത്തിന്​ വേണ്ടി അപേക്ഷിക്കാം. നിയമത്തിലെ ആർട്ടിക്കിൾ ഒമ്പത്​ പ്രകാരമുള്ള നിശ്ചിത നിബന്ധനകൾ പാലിച്ചാൽ പൗരത്വം അനുവദിക്കാം. പൗരത്വത്തിന്​ അപേക്ഷ സമർപ്പിക്കുമ്പോൾ പ്രായപൂർത്തിയായിരിക്കണം എന്നതാണ്​ ഒരു നിബന്ധന. കുറഞ്ഞത് 10​ വർഷമെങ്കിലും സൗദിയിൽ താമസിക്കുന്നയാളായിരിക്കണം, നല്ല മനസ്സും ശരീരവും നല്ല പെരുമാറ്റമുള്ള ആളായിരിക്കണം, രാജ്യത്തിന് ആവശ്യമായ തൊഴിലുകളിലേർപ്പെട്ടയാളായിരിക്കണം, ധാർമിക കുറ്റകൃത്യം എന്തെങ്കിലും ചെയ്​തിട്ടുണ്ടെങ്കിൽ പോലും അതി​െൻറ പേരിൽ ആറ്​ മാസത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചയാൾ ആവാൻ പാടില്ല, അറബി ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനും നല്ല നിപുണതയുണ്ടായിരിക്കണം എന്നിവയാണ്​ മറ്റ്​ നിബന്ധനകൾ.

അപേക്ഷകൻ റസിഡൻറ്​സ് പെർമിറ്റ്​, പാസ്​പോർട്ട്​ അല്ലെങ്കിൽ അതിന് പകരമായ അധികാരിക രേഖ, മറ്റ്​ ആവശ്യമായ രേഖകൾ എന്നിവ പൗരത്വ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi citizenship
News Summary - Amendment to Saudi Citizenship Act; The final decision on the citizenship application rests with the Prime Minister
Next Story