അമേരിക്കൻ അംബാസഡറും കോൺസുൽ ജനറലും മദീനയിലെ ഖുർആൻ പ്രിന്റിങ് സമുച്ചയം സന്ദർശിച്ചു
text_fieldsജിദ്ദ: സൗദിയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ അലൻ റാറ്റ്നിയും ജിദ്ദയിലെ അമേരിക്കൻ കോൺസൽ ജനറൽ ഫാരിസ് അസദും മദീനയിലെ ഖുർആൻ അച്ചടിക്കുന്നതിനായി കിങ് ഫഹദ് സമുച്ചയം സന്ദർശിച്ചു. സമുച്ചയത്തിലെ പ്രവർത്തനങ്ങളും ഖുർആൻ അച്ചടിക്കുന്ന രീതിയും കണ്ടതിനെ അംബാസഡർ പ്രശംസിച്ചു. ഓരോ വർഷവും ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാർ മക്കയും മദീനയും സന്ദർശിക്കുന്നു.
കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസിൽ അച്ചടിച്ച ഖുർആനിെൻറ പകർപ്പുമായാണ് അവർ അമേരിക്കയിലേക്ക് മടങ്ങുന്നതെന്നും അംബാസഡർ പറഞ്ഞു. ഖുർആൻ അച്ചടിക്കുന്ന കിങ് ഫഹദ് കോംപ്ലക്സ് സന്ദർശിക്കാനുള്ള അവസരം ലഭിച്ചതിലും സമുച്ചയത്തിെൻറ ചുമതലയുള്ളവരിൽനിന്ന് ലഭിച്ച മികച്ച സ്വീകരണത്തിലും അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.