മൂന്നരപ്പതിറ്റാണ്ട് സേവനത്തിന് പുരസ്കാരം നൽകി ആദരിച്ചു
text_fieldsറിയാദ് : ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ആമിർ ബിൻ താലിബിന് കഴിഞ്ഞ 35 വർഷം നൽകിയ സ്തുത്യർഹമായ സേവനത്തിനു പുരസ്കാരം നൽകി ആദരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നുള്ള ഇദ്ദേഹം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ഏറെ പ്രിയങ്കരനാണ്. കലാകായിക രംഗത്തും സാമൂഹിക സേവന തുറകളിലും ഏറെ തൽപരനും സ്കൂളിലെ മുഖ്യ സംഘാടകനുമാണ്. സ്കൂളിനെ സ്വന്തം വീടായും വിദ്യാർഥികളെ സ്വന്തം മക്കളായും കരുതുന്ന ഒരു ഉദ്യോഗസ്ഥൻ കൂടിയാണ് ആമിർ. സ്പോർട്ട് ക്ലബ്, ഗസൽ പരിപാടികൾ, സേവന പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ സുപരിചിതനാണ്. കാനഡയിൽ ഉപരിപഠനം നടത്തുന്ന മകൻ സാലം ബിൻ ആമിർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സാനിയ ബിൻ ആമിർ, ഇതേ സ്കൂളിൽ അഞ്ചിലും രണ്ടിലും പഠിക്കുന്ന ഉമർ, ആലിയ എന്നിവർ മക്കളാണ്. ഉമ്മയും അധ്യാപികയായിരുന്ന ഭാര്യ ആസിയ ആമിറും കൂടെ റിയാദിൽ താമസിക്കുന്നു. സ്കൂളിൽ നടന്ന അനുമോദനചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മീരാ റഹ്മാൻ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.