കിരീടാവകാശിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ചർച്ച നടത്തി
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും ചർച്ച നടത്തി.'നിയോമി'ലെ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനു നടത്തിയ ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിെൻറ വശങ്ങളും അവലോകനം ചെയ്തു. യോഗത്തിൽ ബ്രിട്ടനിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, വാണിജ്യ മന്ത്രി ഡോ. മജിദ് ബിൻ അബ്ദുല്ല അൽഖസബി, സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.