അമീർ മുഹമ്മദ് കോപ്റ്റിക് കത്തീഡ്രൽ സന്ദർശിച്ചു
text_fieldsജിദ്ദ: ഇൗജിപ്ത് സന്ദർശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കൈറോയിലെ ചരിത്രപ്രസിദ്ധമായ സെൻറ് മാർക്സ് കോപ്റ്റിക് ഒാർത്തഡോക്സ് കത്തീഡ്രലിലെത്തി. തിങ്കളാഴ്ച വൈകുന്നേരം കത്തീഡ്രലിലെത്തിയ അമീർ മുഹമ്മദ് അലക്സാൻഡ്രിയയിലെ പോപ്പ് തവദ്രൂസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി.
കോപ്റ്റിക് ഒാർത്തഡോക്സ് പോപ്പിലെ ആസ്ഥാനമാണ് പ്രശസ്തമായ ഇൗ ദേവാലയം.
ആഫ്രിക്കയിലെയും മധ്യപൂർവേഷ്യയിലെയും വലിയ കത്തീഡ്രലുകളിലുമൊന്നുമാണ് കൈറോ അബ്ബാസിയയിൽ സ്ഥിതി ചെയ്യുന്ന സെൻറ് മാർക്സ് പള്ളി. രാവിലെ അൽഅസ്ഹർ ശൈഖിനെയും അമീർ മുഹമ്മദ് സന്ദർശിച്ചിരുന്നു. നവീകരണം പൂർത്തിയായ ചരിത്രപ്രസിദ്ധമായ അൽഅസ്ഹർ പള്ളിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച അമീർ മുഹമ്മദ്, ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, ഗ്രാൻഡ് ഇമാം ഡോ. അഹമദ് അൽത്വയ്യിബ് എന്നിവർ ചേർന്ന് നിർവഹിക്കും. അബ്ദുല്ല രാജാവിെൻറ കാലത്ത് അനുവദിച്ച ഫണ്ടിലാണ് പള്ളിയുടെ നവീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.