യു.എസ് പര്യടനം അവസാനിച്ചു; അമീർ മുഹമ്മദ് പാരീസിൽ
text_fieldsജിദ്ദ: മൂന്നാഴ്ച നീണ്ട അമേരിക്കൻ പര്യടനം പൂർത്തിയാക്കി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രാൻസിലെത്തി. ഞായറാഴ്ച രാവിലെ പാരീസിലെ ലെ ബൂർഗെ വിമാനത്താവളത്തിൽ വന്നിറങ്ങിയ കിരീടാവകാശിയെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻയ്യൂസ് ലെഡ്രിയെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. മൂന്നുദിവസമാണ് അദ്ദേഹം ഫ്രാൻസിലുണ്ടാകുക. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പിനെയും ചൊവ്വാഴ്ച പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെയും സന്ദർശിക്കും.
കരാറുകൾ സൃഷ്ടിക്കുക എന്നതിലുപരി പുതിയ സഹകരണങ്ങൾ തേടുകയെന്നതാണ് സന്ദർശനത്തിെൻറ പ്രധാന ഉദ്ദേശം. ടൂറിസം, ഉൗർജം, ഗതാഗതം എന്നീ മേഖലകളിൽ 14 ലേറെ ധാരണാപത്രങ്ങൾ സൗദി^ഫ്രഞ്ച് സ്ഥാപനങ്ങൾ ഒപ്പിടും. യുനെസ്കോ ലോക പൈതൃകസ്ഥാന പട്ടികയിലുള്ള മദായിൻ സ്വാലിഹ് ഉൾപ്പെടുന്ന അൽഉല മേഖലയുടെ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. ചർച്ചകളിൽ യമൻ, സിറിയ, ഇറാൻ ആണവകരാർ എന്നിവ വിഷയമാകും.
വാഷിങ്ടണിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെടുന്നതിന് മുമ്പ് മുൻ യു.എസ് പ്രസിഡൻറ് ജോർജ് ബുഷിനെ അമീർ മുഹമ്മദ് സന്ദർശിച്ചിരുന്നു. തനിക്ക് നൽകിയ സ്വീകരണത്തിനും ആതിഥ്യത്തിനും പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് സന്ദേശവും അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.