അമിത് ഷാ മാപ്പ് പറയണം -മലപ്പുറം ഒ.ഐ.സി.സി
text_fieldsറിയാദ്: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി അമിത് ഷാ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങളും സർവോപരി ഭരണഘടനയും മാനിക്കുന്ന ഏതൊരാൾക്കും അംബേദ്കർ വളരെ പ്രധാനപ്പെട്ട നേതാവാണ്. രാജ്യത്തിന്റെ ഭരണഘടന തകർക്കാനും മനുസ്മൃതി അടിച്ചേൽപിക്കാനുമുള്ള സംഘ്പരിവാർ ശ്രമങ്ങൾ പരാജയപ്പെടുന്നതിലുള്ള ആശങ്കയും ഭയവുമാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്ന് നേതാക്കൾ വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.