തടവുകാർക്ക് പൊതുമാപ്പ്: വ്യവസ്ഥകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് നൽകുന്ന പൊതുമാപ്പിന്‍റെ ഈ വർഷത്തെ നടപടികളായി. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും.
കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുര്‍ആനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതിഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. സൗദിയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്ന രാജകാരുണ്യത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.