പൊതുമാപ്പ്: തടവുകാരെ വിട്ടയച്ചുതുടങ്ങി
text_fieldsറിയാദ്: റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്നവരെ പൊതുമാപ്പു നൽകി വിട്ടയക്കുന്ന നടപടികൾക്കു തുടക്കം. സൽമാൻ രാജാവിന്റെ നിർദേശത്തെത്തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള തടവുകാരെ മോചിപ്പിച്ച് സ്വന്തം കുടുംബങ്ങളിലേക്കു തിരികെ അയക്കുന്ന നടപടികളാണ് തുടങ്ങിയത്. എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധിപേരാണ് ജയിൽമോചിതരാകുന്നത്.
ഈ വർഷവും രാജകാരുണ്യത്താൽ രാജ്യത്തെ വിവിധഭാഗങ്ങളിലുള്ള ജയിലുകളിൽനിന്ന് നിരവധിപേർ മോചിതരായി സ്വകുടുംബങ്ങളിലേക്കു തിരിച്ചെത്തും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നിർദേശം നൽകി.
സൽമാൻ രാജാവിൽ നിന്നുള്ള ഈ കാരുണ്യത്തിന്റെ ഗുണഭോക്താക്കൾ ജയിൽമോചിതരായി സ്വന്തം കുടുംബങ്ങളുമായിവീണ്ടും ഒന്നിക്കുന്നത് അവരുടെ മനസ്സുകളെ അഗാധമായി സ്വാധീനിക്കുമെന്നും കാലുഷ്യമില്ലാത്തവരായി മാറുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.