Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right8000 വർഷം പഴക്കമുള്ള...

8000 വർഷം പഴക്കമുള്ള മനുഷ്യവാസകേന്ദ്രം കണ്ടെത്തി

text_fields
bookmark_border
8000-year-old human settlement
cancel
camera_alt

റിയാദിലെ അൽഫാവ് മേഖലയിൽ കണ്ടെത്തിയ പുരാതന മനുഷ്യവാസകേന്ദ്രങ്ങളും ശിലാചിത്രങ്ങളും

Listen to this Article

ജുബൈൽ: 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തി​ന്റെ ശേഷിപ്പുകൾ റിയാദ്​ പ്രവിശ്യയിൽ കണ്ടെത്തി. തെക്കു​ഭാഗത്തെ അൽഫാവ് മേഖലയിൽ സൗദി ഹെറിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദിയിലെയും ഫ്രാൻസിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേക്ഷണത്തിലാണ്​ കണ്ടെത്തൽ. നിയോലിത്തിക്​ കാലഘട്ടത്തിലെ വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണെന്നാണ്​ നിഗമനം. വാദി അൽദവാസിറിൽനിന്ന്​ നജ്റാനിലേക്കുള്ള റോഡിൽ 100 കിലോമീറ്റർ തെക്കുഭാഗത്താണ് അൽഫൗ.തുവൈഖ് പർവതനിരയുടെ താഴ്​വരയാണ്​ ഇവിടം. അന്നത്തെ ജനസമൂഹത്തി​ന്റെ ആരാധനാലയത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ. 2807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും ഇതോടൊപ്പമുണ്ട്​. വിവിധ കാലഘട്ടങ്ങളിൽ ശവമടക്ക്​ നടന്നിട്ടുള്ളതാണെന്ന്​ വ്യക്തമാകുന്നുണ്ട്​​.

മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാക്രമങ്ങളെയും ആചാരങ്ങളെയുംകുറിച്ച്​ വ്യക്തമാക്കുന്നതാണ്​ അവ. അന്നത്തെ ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നതായും നല്ല വിളവുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്നതായും തെളിയിക്കുന്ന ശേഷിപ്പുകളും കണ്ടെത്തലിലുണ്ട്. നൂറുകണക്കിന് ഭൂഗർഭ ജലസംഭരണികൾ കൃഷിക്കും കുടിവെള്ളം സംഭരിക്കാനും ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിയും. തുവൈഖ് പർവതനിരയുടെ ചരിവുകളിൽ വേട്ടയാടൽ, യാത്ര, യുദ്ധം എന്നിവയുൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ശിലാചിത്രങ്ങളും കണ്ടെത്തലിൽ ഉൾപ്പെടുന്നു. സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാൻ അൽഅൻസാരിയുടെ നേതൃത്വത്തിലുള്ള കിങ്​ സഊദ് സർവകലാശാലയുടെ സഹായത്തോടെയാണ് അൽഫാവ് പുരാവസ്​തു മേഖലയിലെ പര്യവേക്ഷണങ്ങൾ . സൗദിയുടെ ചരിത്രത്തി​ന്റെ കണ്ടെത്തലുകൾക്കും അവയുടെ സംരക്ഷണത്തിനുമായി കമീഷൻ ഇത്തരം പര്യവേക്ഷണങ്ങൾ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:An 8000-year-old human settlement was discovered
News Summary - An 8000-year-old human settlement was discovered
Next Story