കേളി കുടുംബവേദി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
text_fieldsറിയാദ്: ലോകത്തിെൻറ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മികവുറ്റ പ്രവർത്തനങ്ങളാണ് കോവിഡ് മഹാമാരിക്കാലത്ത് കേരള സർക്കാർ ചെയ്യുന്നതെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി. ദിവ്യ. കേരളത്തിലെ ഒരാൾ പോലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥ ഇല്ലാതാക്കിയത് എൽ.ഡി.എഫ് സർക്കാറിെൻറ ജനക്ഷേമകരമായ പദ്ധതികൾ മൂലമാണെന്നും അവർ കൂട്ടിച്ചേർത്തു. റിയാദിലെ കേളി കുടുംബവേദിയുടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൂടിയാണ് പി.പി. ദിവ്യ. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും കേളി കുടുംബവേദിയുടെ മുൻകാല പ്രവർത്തകരുമായ നബീല പാറമ്മൽ (മലപ്പുറം ജില്ലാ പഞ്ചായത്ത്), സാജിദ ടീച്ചർ (എറണാകുളം പായിപ്ര പഞ്ചായത്ത്) എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്തു. ഒാൺലൈനായി നടന്ന പരിപാടിയിൽ കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ട്രഷറർ ലീന കോടിയത്ത്, ജോയൻറ് സെക്രട്ടറി സജിന സിജിൻ, വൈസ് പ്രസിഡൻറ് ഷിനി നസീർ എന്നിവർ സംസാരിച്ചു. വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സെക്രേട്ടറിയറ്റ് അംഗം ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.