എംബസി ഉദ്യോഗസ്ഥൻ അനിൽകുമാറിന് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും കലാകാരനുമായ അനിലേട്ടന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങ് ഇബ്രാഹീം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് വേങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച സിദ്ദീഖ് തുവ്വൂർ, കബീർ എടപ്പാൾ, മജീദ് പരപ്പനങ്ങാടി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. അനിൽകുമാറിനുള്ള ഒാർമഫലകം ഇബ്രാഹീം സുബ്ഹാൻ സമ്മാനിച്ചു. സിദ്ദീഖ് തുവ്വൂരിന് സിദ്ദീഖ് കല്ലുപറമ്പനും മജീദ് പരപ്പനങ്ങാടിക്ക് എം.ടി. അത്തീഖ് റഹ്മാനും കബീർ എടപ്പാളിന് സി.പി. അലിയും പ്രശംസാഫലകങ്ങൾ കൈമാറി. റിയാദ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യു. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും സി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.