രാഷ്ട്രീയ സംഘർഷങ്ങളുടെ ഭൂതകാല നടുക്കത്തിൽ ഒരു പ്രവാസി
text_fieldsദമ്മാം: കാലം മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയ സംഘർഷങ്ങളുടെ ഭൂതകാല നടുക്കത്തിൽനിന്ന് ഇനിയും വിടുതലില്ലാതെ ഒരു പ്രവാസി. പ്രതിയോഗികളും കൊലവിളികളുമില്ലാത്ത പ്രവാസലോകത്തെ ശാന്തമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകുേമ്പാഴും ജന്മനാട്ടിൽനിന്ന് കേൾക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്തകൾ ഇ.എം. കബീറിനെ അസ്വസ്ഥനാക്കുന്നു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ മരണമുനമ്പിൽനിന്ന് നൂലിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ട നടുക്കുന്ന ഒാർമകൾ ഇന്നും വേട്ടയാടുന്നു. അക്രമവും കൊലപാതകവും ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവിൽ രക്തച്ചൊരിച്ചിൽ നിർത്തൂ എന്ന് ആവർത്തിച്ച് പറയുകയാണ് ഇൗ രാഷ്ട്രീയക്കാരൻ. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനിടയിൽ കൊല്ലപ്പെടാൻ ശത്രുക്കൾ പേരുകുറിച്ചിടത്തുനിന്ന് ബന്ധുക്കൾ രക്ഷിച്ച് ഗൾഫിലേക്ക് കയറ്റിയയച്ചതാണ് ഇ.എം. കബീറിനെ. 1982ൽ തിരുവിതാംകൂർ രാജാവിെൻറ ആറാട്ടു നടക്കുന്ന ദിവസം ഉച്ചനേരത്ത് തിരുവനന്തപുരത്തെ പാർട്ടി ഒാഫിസിനു മുകളിലുള്ള ൈലബ്രറിയിൽ ഇരിക്കുേമ്പാഴാണ് കബീർ ഉൾെപ്പടെയുള്ള അഞ്ചുപേരെ 35ഒാളം പേരുള്ള എതിർസംഘം ആക്രമിക്കുന്നത്.
കാലങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ പോർവിളികളുടെ അനന്തര ഫലമായിരുന്നു അത്. കത്തിയും വടിവാളും ഉൾെപ്പടെയുള്ള ആയുധങ്ങളുമായി എത്തിയ അവരെ അഞ്ചുപേരടങ്ങുന്ന സംഘം ചെറുത്തുനിന്നു. നെഞ്ചിലും മറ്റു ഭാഗങ്ങളിലും ആഴത്തിലുള്ള കുത്തുകളേറ്റ് വീണിട്ടും ശത്രുവിനെ തോൽപിച്ചോടിക്കാൻ കബീറിനും കൂടെയുള്ളവർക്കും കഴിഞ്ഞു. ആഴ്ചകളോളമാണ് ആശുപത്രിയിൽ ഒന്നനങ്ങാൻ പോലുമാകാതെ കിടക്കേണ്ടിവന്നത്. അന്ന് തങ്ങളെ ആക്രമിക്കാൻ എത്തിയപ്പോൾ പരിക്കേറ്റവരും തൊട്ടടുത്ത കട്ടിലുകളിൽ വേദനയിൽ പുളഞ്ഞുകഴിയുന്ന കാഴ്ച വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്. എന്തിനായിരുന്നു ഇതെല്ലാമെന്ന് എല്ലാവരും സ്വയം ചോദിക്കുന്നുണ്ടായിരുന്നു. മരണത്തിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയിട്ടും ഭീഷണി കുറഞ്ഞില്ല. അടുത്ത ആറു മാസത്തിനുള്ളിൽ കൊന്നുകളയുമെന്ന് വീട്ടിലെത്തിയാണ് മറ്റൊരു സംഘം ഭീഷണി മുഴക്കിയത്.
അന്ന് പ്രായമായ ഉമ്മ മുറിയിലിട്ട് പൂട്ടിയിട്ട് വാതിലിന് കുറുകെ പായവിരിച്ചാണ് ഉറങ്ങാറുള്ളതെന്ന് കബീർ ഓർക്കുന്നു. ഏതാനും മാസങ്ങൾക്കിടെ അന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ ശത്രുക്കൾ വകവരുത്തുകയും ചെയ്തു. പക്ഷേ, ഭയമല്ല വർധിത പോരാട്ടവ ീര്യമാണ് അന്ന് മനസ്സിലുണ്ടായതെന്നാണ് കബീർ പറയുന്നത്. എന്നാൽ, ഉമ്മയുടെ കണ്ണീരിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കീഴടങ്ങി ഗൾഫിലേക്ക് വിമാനം കയറേണ്ടിവന്നു. ഇടതുപക്ഷ അനുകൂല സംഘടന ദമ്മാമിൽ രൂപംകൊണ്ടപ്പോൾ അതിെൻറ തലപ്പത്തിരുത്താൻ സംഘാടകർക്കു മുന്നിൽ കബീറിനോളം രാഷ്ട്രീയചരിത്രമുള്ള വേെറയൊരാളുണ്ടായതുമില്ല. അതോടെ, രാഷ്ട്രീയ പ്രവർത്തനം ജീവകാരുണ്യപ്രവർത്തനമായി മാറി. മോചനദ്രവ്യം നൽകാനില്ലാതെ സൗദി ജയിലിൽ കഴിഞ്ഞ 17ഒാളം പേരെ മോചിപ്പിക്കാനായതാണ് ആദ്യ പ്രവർത്തനം. തിരുവനന്തപുരം കാൻസർ സെൻററിന് ഒരു കോടിയോളം രൂപ സമാഹരിച്ച് നൽകാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി. സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം കുപ്പി രക്തദാനത്തിന് മുന്നിട്ടിറങ്ങി. സൗദിയിലെത്തി മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസം വൈകാതെ അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ കബീർ. പ്രായം 65ലെത്തി. എന്നാലും, പ്രവാസം അവസാനിപ്പിക്കുന്നതിനു മുമ്പ് ചില പ്രധാന ദൗത്യങ്ങൾ കൂടി പൂർത്തിയാക്കാനുള്ള തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.