Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഗോ​ള സ​ഖ്യ​ത്തി​ൽ...

ആ​ഗോ​ള സ​ഖ്യ​ത്തി​ൽ ചേ​രാ​ൻ ആ​ഹ്വാ​നം

text_fields
bookmark_border
global alliance
cancel
camera_alt

ആ​ഗോ​ള സ​ഖ്യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സൗ​ദി പ​ബ്ലി​ക് ഡി​പ്ലോ​മാ​റ്റി​ക്

അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ

റ​സ്സി സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​​ന്‍റെ ആ​ദ്യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്​ വ​ള​രെ പ്രാധാ​ന്യ​മു​ണ്ടെ​ന്ന്​ സൗ​ദി മ​ൾ​ട്ടി​ലേ​റ്റ​റ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ഫ​യേ​ഴ്‌​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും പ​ബ്ലി​ക് ഡി​പ്ലോ​മാ​റ്റി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റു​മാ​യ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ റ​സ്സി പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം, മേ​ഖ​ല​യേ​യും ആ​ളു​ക​ളെ​യും ബാ​ധി​ക്കു​ന്ന ഇ​സ്രാ​യേ​ലി യു​ദ്ധ​യ​ന്ത്രം സൃ​ഷ്​​ടി​ച്ച നാ​ശം, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​​ന്‍റെ ധൈ​ര്യം എ​ന്നി​വ​യു​ടെ ഫ​ല​മാ​യി ഫ​ല​സ്തീ​ൻ ജ​ന​ത സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ​യും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ന്‍റെ ക​ഴി​വി​ല്ലാ​യ്മ​യു​ടെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​യോ​ഗം ന​ട​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ അ​തി​​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ലും ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണ​യ​ത്തി​നു​ള്ള ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​തി​ലെ പ​രാ​ജ​യ​വും യോ​ഗ​ത്തി​ന്​ നി​മി​ത്ത​മാ​യി​ട്ടു​ണ്ട്.

സ​മ​ഗ്ര​മാ​യ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നും മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും ഗൗ​ര​വ​ത്തി​ലു​ള്ള ഒ​രു പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​തെ​ന്നും അ​​ൽ റ​സ്സി പ​റ​ഞ്ഞു.

ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​മേ​യ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും സ​മാ​ധാ​ന പ്ര​ക്രി​യ​യു​ടെ​യും 2002ലെ ​അ​റ​ബ് സ​മാ​ധാ​ന സം​രം​ഭ​ത്തി​​ന്‍റെ നി​ബ​ന്ധ​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​യോ​ഗം.

എ​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ക​ഷ്​​ട​പ്പാ​ടു​ക​ൾ​ക്ക് അ​റു​തി​യു​ണ്ടാ​വ​ണം. 1967ലെ ​അ​തി​ർ​ത്തി​ക​ളി​ൽ ജ​റൂസ​ലം ത​ല​സ്ഥാ​ന​മാ​യു​ള്ള സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും അ​ന്ത​സ്സോ​ടെ​യും അ​വ​ർ​ക്ക്​ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​വ​ണം​.

അ​തി​നു​വേ​ണ്ടി​യാ​ണ്​ ഈ ​സ​ഖ്യം. സ​മാ​ധാ​ന​പ്രി​യ​രാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​സ​ഖ്യ​ത്തി​ൽ ചേ​ര​ണ​മെ​ന്ന ആ​ഹ്വാ​നം സൗ​ദി ആ​വ​ർ​ത്തി​ക്കു​ന്നു. ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​നു​ള്ള നി​ര​വ​ധി സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ സ​മീ​പ​കാ​ല തീ​രു​മാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ഫ​ല​സ്തീ​ൻ അ​വ​കാ​ശ​ങ്ങ​ളെ പി​ന്തു​ണ​​​ക്കാ​നും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം സാ​ധ്യ​മാ​ക്കാ​നും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ളെ ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ബാ​ക്കി രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്നു. യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്കും ദു​രി​താ​ശ്വാ​സ സം​ഘ​ട​ന​ക​ൾ​ക്കും നേ​രെ​യു​ള്ള ഇ​സ്രാ​യേ​ലി​ന്‍റെ ആ​സൂ​ത്രി​ത​മാ​യ രാ​ഷ്​​ട്രീ​യ-​സൈ​നി​ക നീ​ക്കം സൗ​ദി നി​ര​സി​ക്കു​ന്ന​താ​യി അ​ൽ​റ​സ്സി പ​റ​ഞ്ഞു.

റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ ര​ണ്ടു​ദി​വ​സം നീ​ണ്ട ആ​ദ്യ യോ​ഗം ​വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ സ​മാ​പി​ച്ചു. സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നി​ര​വ​ധി പേ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingSaudi Arabia NewsGlobal Alliance
News Summary - An invitation to join the global alliance
Next Story