വികസനത്തിന് ചൈന പ്രധാന പങ്കാളിയാകേണ്ട അവസരം -നിക്ഷേപ മന്ത്രി
text_fieldsജിദ്ദ: മേഖലയിലെ വികസനത്തിന് ചൈന ഒരു പ്രധാന പങ്കാളിയാകേണ്ട സമയമാണിതെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. അറബ്-ചൈനീസ് ബിസിനസ് സമ്മേളനം ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള തീവ്രമായ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു. അറബ് ലോകത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിഷൻ 2030 ഈ മേഖലയിലെ നിക്ഷേപ തന്ത്രത്തിനുള്ള മാതൃകയാണ്. ലഭ്യമായ നിക്ഷേപ അവസരങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾ ചൈനയുമായി ചേർന്ന് പ്രവർത്തിക്കും.
വികസനഘട്ടത്തിൽ ഞങ്ങൾക്ക് വേണ്ടത് ഉയർന്ന മൂല്യമുള്ള ചൈനീസ് നിക്ഷേപങ്ങളാണ്. ചൈനയിൽനിന്ന് നമ്മൾ ആഗ്രഹിക്കുന്നത് സൗദിക്ക് മാത്രമല്ല, അറബ് ചുറ്റുപാടുകൾക്കും അത് ഗുണംചെയ്യും. ബെയ്ജിങ്ങുമായുള്ള വ്യാപാര വിനിമയത്തിലെ വളർച്ച നിക്ഷേപത്തിന് വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.