തൊഴിലാളി പ്രശ്നങ്ങളിൽ അന്ന് തന്നെ ഉത്തരവ് നൽകും -അബഹ ലേബർ ഓഫീസ് മേധാവി
text_fieldsഅബ്ഹ: വിദേശതൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരാതി ലഭിക്കുന്ന ദിവസം തന്നെ ഉത്തരവുണ്ടാകുമെന്ന് അബഹയിലെ ലേബർ ഓഫീസ് മേധാവി സാലിഹ് അലി മുതൈരി പറഞ്ഞു. വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റ് പ്രതിനിധികളെ അബഹ ഓഫീസ് ചേംബറിൽ വിളിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഖാമ ലഭിക്കാത്തതും കലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിനെ സമീപിക്കുന്ന തൊഴിലാളികളുടെ പരാതികളിന്മേൽ അന്ന് തന്നെ തീരുമാനം എടുത്ത് ഉത്തരവ് നൽകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
സാധാരണ രീതിയിൽ മരണമടയുന്നവരുടെ സേവന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മതിയായ രേഖകൾ സഹിതമാണ് ലേബർ ഓഫിസിനെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളിൽ ഖബറടക്കുന്നതിനും തൊഴിലുടമയിൽനിന്ന് സേവനാനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഒരു അനുമതി പത്രം എന്നതിന് പകരം രണ്ട് ആവശ്യങ്ങൾക്കും രണ്ട് തരം അനുമതിപത്രങ്ങളോ അല്ലങ്കിൽ ഇത് സംബന്ധിച്ച വ്യക്തമായ വിവരണമോ അതത് രാജ്യങ്ങളുടെ കോൺസുലേറ്റുകൾ ഹാജരാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിർദേശിച്ചു.
മരണമടഞ്ഞവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിനോ അതത് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനോ ആവശ്യമായ നടപടിയും സേവന ആനുകുല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിയും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. സേവന അനുകൂല്യങ്ങൾ ലഭിക്കുന്നതിന് കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥെൻറ കത്ത്, മരണ സർട്ടിഫിക്കറ്റിെൻറ ഒരു പകർപ്പ്, റസിഡൻസ് പെർമിറ്റിെൻറയും പാസ്പോർട്ടിെൻറയും പകർപ്പ്, മരിച്ചയാളുടെ അവകാശികൾക്കുവേണ്ടി എംബസിയോ കോൺസുലേറ്റോ സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി അല്ലെങ്കിൽ അധികാരപ്പെടുത്തൽ രേഖ, മെഡിക്കൽ റിപ്പോർട്ട്, നിയമപരമായ അവകാശികളുടെ തെളിവിെൻറ പകർപ്പ് എന്നിവ ഹാജരാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യക്ക് വേണ്ടി കോൺസുലേറ്റ് സാമൂഹികക്ഷേമകാര്യ സമിതിയംഗം ബിജു കെ. നായർ യോഗത്തിൽ പങ്കെടുത്തു. ലേബർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് മസ്തൂർ, മുസാദ് ജാബിർ ഹാദി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.