ശാരീരിക വെല്ലുവിളികളെ മറികടന്ന് ഒരു ഉംറ യാത്ര
text_fieldsമദീന: ശാരീരിക വെല്ലുവിളികളെ വിശ്വാസത്തിെൻറ പൊരുൾ കൊണ്ട് അതിജയിച്ച് ഒരു സംഘം മദീനയിലെ പ്രവാചക സന്നിധിയിലെത്തി. കേരളത്തിൽനിന്നുള്ള 16 ഭിന്നശേഷിക്കാരും അവരുടെ സഹായികളും മറ്റുമായി 36 പേരടങ്ങിയ സംഘം കരിപ്പൂർ വിമാനത്താവളം വഴി ഈ മാസം 16നാണ് മദീനയിലെത്തിയത്. അഞ്ചു ദിവസത്തെ മദീനാസന്ദർശനം കഴിഞ്ഞ് ബദർ വഴി മക്കയിലെത്തിയ തീർഥാടകർ 10 ദിവസത്തിനുശേഷം നാടണയും.
തീർഥാടകയായി എത്തിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ കൂട്ടിലങ്ങാടി സ്വദേശി സലീന സുറുമിയുടെ ‘പ്രവാസം’ എന്ന പുസ്തകത്തിെൻറ പ്രകാശനവും മക്കയിൽ നടക്കും. സ്വകാര്യ ഗ്രൂപ് വഴിയാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്.
മദീനയിലെത്തിയ സംഘത്തെ മദീന കെ.എം.സി.സി പ്രവർത്തകരും വനിതപ്രവർത്തകരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇവർക്കുള്ള സ്വീകരണ യോഗം കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി സമദ് പട്ടനിൽ ഉദ്ഘാടനം ചെയ്തു. നഫ്സൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ അറക്കൽ ഉദ്ബോധന പ്രസംഗം നടത്തി. ഷബീർ കോട്ടക്കൽ (അൽഹിന്ദ്), ഷമീർ ദാരിമി പരപ്പനങ്ങാടി, മുനീർ പൊൻമള, സലീന സുറുമി കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ നേർന്നു. അതിഥികൾക്ക് കെ.എം.സി.സി വനിതപ്രവർത്തകർ ഉപഹാരങ്ങൾ നൽകി. ഫസലുറഹ്മാൻ സ്വാഗതവും ഒ.കെ. റഫീഖ് നന്ദിയും പറഞ്ഞു. അഷ്റഫ് ഓമാനൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.