Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വെങ്കല...

സൗദിയിൽ വെങ്കല യുഗത്തിലെ പൗരാണിക നഗരം കണ്ടെത്തി

text_fields
bookmark_border
സൗദിയിൽ വെങ്കല യുഗത്തിലെ പൗരാണിക നഗരം കണ്ടെത്തി
cancel

യാംബു: വെങ്കല യുഗത്തിലെ നഗരം സൗദി അറേബ്യയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖൈബർ മരുപ്പച്ചയിലാണ്​ ബി.സി 2400 മുതൽ 1300 വരെയുള്ള​ കാലഘട്ടത്തിലേതെന്ന്​ കരുതുന്ന പൗരാണിക നഗരാവശിഷ്​ടങ്ങൾ​ ഗവേഷകർ കണ്ടെത്തിയതെന്ന്​ അൽ ഉല റോയൽ കമീഷൻ അറിയിച്ചു. പുരാതന ചരിത്രത്തി​െൻറ നാൾവഴികളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലി​നെ കുറിച്ച്​ ‘പ്ലോസ് വൺ’ എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. റിയാദിലെ സൗദി പ്രസ് ഏജൻസി കോൺഫറൻസ് സെൻററിൽ അൽ ഉല റോയൽ കമീഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചരിത്രാതീത കാലത്തെ ശിലായുഗത്തിനു ശേഷമുള്ള കാലഘട്ടമാണ് വെങ്കല യുഗം. മനുഷ്യർ ജീവിതായോധനത്തിന്​ വെങ്കല ലോഹം ഉപയോഗിക്കാൻ തുടങ്ങിയ ഈ കാലഘട്ട​ത്തിലെ ജീവിതരീതികളെയും നാഗരികതയെയും കുറിച്ച്​ അറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കും. ക്രിസ്തുവിന് മുമ്പ് ഏകദേശം മൂന്നാം സഹസ്രാബ്​ദത്തി​െൻറ രണ്ടാം പകുതിയിലാണ് വെങ്കല യുഗം ആരംഭിച്ചത്​ എന്നാണ്​ നിഗമനമെന്ന്​ ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ചിലെ ഗവേഷകയും റോയൽ കമീഷൻ ആർക്കിയോളജിക്കൽ സർവേ മാനേജറുമായ ഡോ. മുനീറ അൽമുഷാവ് പറഞ്ഞു.


ഖൈബർ പോലുള്ള സൗദിയിലെ പ്രദേശങ്ങൾ നാഗരികതയുടെ ഒരു കാലത്തെ സുപ്രധാന കേന്ദ്രങ്ങളായിരുന്നുവെന്ന് ഇതിനകം ചരിത്രവര്യവേക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്​. നാടോടി സമൂഹങ്ങളുടെ വ്യാപാര, വാണിജ്യ കേന്ദ്രങ്ങളായും കാർഷികവൃത്തിയുടെ പ്രദേശമായും ഖൈബർ അറിയപ്പെട്ടിരുന്നു. ഈ നഗരരൂപകൽപ്പനയുടെ ആവിർഭാവം പ്രദേശത്തി​െൻറ സാമൂഹിക, സാമ്പത്തികമേഖലയെ ഏറെ സ്വാധീനിച്ചിരുന്നു. വെങ്കലയുഗത്തിൽ വടക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപ് നാടോടികളായ മനുഷ്യരുടെ വാസകേന്ദ്രം കൂടിയായിരുന്നു.

ക​ണ്ടെ​ത്ത​ലി​നെ കു​റി​ച്ച്​ അ​റി​യി​ക്കാ​ൻ അ​ൽ ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ റി​യാ​ദി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

ഖൈബറിൽ ഇപ്പോൾ കണ്ടെത്തിയ വെങ്കല യുഗത്തിലെ ഈ നഗരത്തി​െൻറ പേര്​ ‘അൽ നതാഹ്’ എന്നാണ്. കോട്ടകളും പാർപ്പിടങ്ങളും ശവസംസ്കാര സ്ഥലങ്ങളുമായിട്ടുള്ള ശേഷിപ്പുകളാണ്​ കണ്ടെത്തിയിട്ടുള്ളത്​. വെങ്കല യുഗത്തിലെ ഒരു നഗരത്തി​േൻറതാണ്​ എന്ന്​ വ്യക്തമാകുന്നതാണ്​ കണ്ടെത്തലുകളെല്ലാം. 2.6 ഹെക്ടർ വിസ്തൃതിയാണ്​ ഈ നഗരത്തിനുള്ളത്​. ഈ ഭാഗത്തെ മരുപ്പച്ചയുടെ സംരക്ഷണത്തിനായി 15 കിലോമീറ്റർ നീളമുള്ള ഒരു കൽമതിൽ നിർമിച്ചിരുന്നതി​െൻറയും തെളിവുകൾ ക​ണ്ടെത്തിയവയിൽ ഉണ്ട്​.


പാർപ്പിട സ്ഥലങ്ങൾക്കിടയിൽനിന്ന് നഗരമധ്യത്തിലേക്കുള്ള ഇടുങ്ങിയ പാതകളുടെയും ശേഷിപ്പുകൾ കണ്ടെത്തിയതിലുണ്ട്​. മൺപാത്രങ്ങൾ, മഴു, കഠാരകൾ പോലുള്ള ലോഹ ഉപകരണങ്ങളുടെ കണ്ടെത്തലുകൾ വെങ്കല യുഗത്തിലെ ആളുകളുടെ ജീവിതം ഉയർന്ന സാമൂഹിക പദവിയിലായിരുന്നു എന്ന്​ വെളിവാക്കുന്നതാണ്​. ജോലി ചെയ്യാൻ ലോഹം ഉപയോഗിച്ചിരുന്ന ജനതയായിരുന്നു അക്കാലത്തേത്​. അവരുടെ വസ്ത്രങ്ങൾ മുത്തുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഗവേഷകരുടെ ഈ കണ്ടെത്തലുകളെല്ലാം നല്ലൊരു നാഗരിക ജീവിതസംസ്​കാരമാണ്​ അൽ നതാഹ്​ നഗരത്തിൽ അന്നുണ്ടായിരുന്നവരുടേത്​ എന്ന വസ്​തുതയിലേക്ക്​ വിരൽ ചൂണ്ടുന്നതാണ്​.


ഫ്രഞ്ച് ഏജൻസി ഫോർ ഡെവലപ്‌മെൻറ്​ ഓഫ് അൽഉല, ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് റോയൽ കമീഷൻ ഫോർ അൽഉല പ്രദേശത്ത് പഠനം നടത്തിയത്. കമീഷൻ നിലവിൽ 10 പുരാവസ്തു പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഇതിനായി അൽ ഉലയിലും ഖൈബറിലും 100 പുരാവസ്തു ഗവേഷകരും വിദഗ്ധരും സേവനം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaBronze Age
News Summary - Ancient Bronze Age city discovered in Saudi Arabia
Next Story