ഹറമിൽ സംസം വിതരണത്തിന് റോബോട്ടും
text_fieldsജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലെ സംസം വിതരണത്തിന് ഇനി റോബോട്ടും. തീർഥാടകർക്കും സന്ദർശകർക്കും എളുപ്പത്തിൽ കൈസ്പർശമില്ലാെത സംസം ലഭ്യമാക്കുന്നതിനാണ് സ്മാർട്ട് റോബോട്ടുകൾ ഒരുക്കിയത്.
ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യത്തിൽ ആധുനിക സാേങ്കതിക വിദ്യ മനുഷ്യനെ സേവിക്കാൻ കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സംസം റോബോട്ടുകൾ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഹറമിലെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. മനുഷ്യരാശിയുടെ സേവനത്തിൽ ആധുനിക ശാസ്ത്രവും ഡിജിറ്റൽ സംവിധാനങ്ങളും ഉണ്ടാക്കിയ വികസനത്തെ പ്രശംസിച്ചു. പോക്കുവരവുകൾക്ക് തടസ്സമുണ്ടാക്കാതെയും കൈസ്പർശനമില്ലാതെയുമായിരിക്കും റോബോട്ടുകൾ സംസം വിതരണം ചെയ്യുകയെന്ന് അദ്ദേഹംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.