വാക്സിൻ ചാലഞ്ചിൽ ജിദ്ദ നവോദയയും
text_fieldsജിദ്ദ: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയം സ്വന്തം ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇതിനെതിരെ മുഴുവൻ പ്രവാസികളും രംഗത്തു വരണമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിെൻറ സൗജന്യ വാക്സിൻ പ്രഖ്യാപനം ഏറ്റെടുത്ത് കേരളം നടത്തുന്ന വാക്സിൻ ചാലഞ്ചിൽ പങ്കെടുക്കാൻ നവോദയ തീരുമാനിച്ചു. പണമുള്ളവർക്ക് മാത്രം വാക്സിൻ എന്ന കേന്ദ്ര സർക്കാറിെൻറ ഭ്രാന്തൻ നയം പ്രതിഷേധാർഹമാണ്.
ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയമെന്നും നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഗോപി മന്ത്രവാദി എന്നിവർ സംസാരിച്ചു. കേന്ദ്ര വാക്സിൻ നയത്തിനെതിരെ റഫീഖ് പത്തനാപുരം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സഫ ഏരിയ കമ്മിറ്റി അംഗം ജുനൈസ് സ്വാഗതവും ബഷീർ മമ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.