ഡോ. വർഗീസ് മൂലെൻറ പ്രവാസവാർഷികം ആേഘാഷിച്ചു
text_fieldsറിയാദ്: പ്രവാസി വ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിെൻറ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ പ്രവാസത്തിെൻറ 40ാം വാർഷികം, ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000ത്തിലധികം കുടുംബങ്ങൾക്ക് വിതരണം ചെയ്തു ആഘോഷിച്ചു. വർഗീസ് മൂലൻസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കിറ്റ് വിതരണത്തിെൻറ ഉദ്ഘാടനം കേരള വ്യവസായമന്ത്രി പി. രാജീവ്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യുവിന് നൽകി നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി എം.എൽ.എ റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ, 10 വർഷം തികച്ചവർക്ക് 25,000 രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വർഗീസ് മൂലൻസ് ഗ്രൂപ് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിലും ഇന്ത്യയിലും അമേരിക്ക, യൂറോപ്, ആസ്ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളിലും സജീവമാണ്.
െഎ.എസ്.ആർ.ഒ ചാരക്കേസിനെ ആസ്പദമാക്കി ആറ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന 'റോക്കട്രീ'യെന്ന ഹോളിവുഡ് സിനിമയുടെ നിർമാതാവാണ് ഡോ. വർഗീസ് മൂലൻ. വർഗീസ് മൂലൻസ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് വർഗീസ് മൂലൻ, േജാസ് കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.