അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് അലുമ്നി ഇഫ്താർ
text_fieldsഅൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് അലുമ്നി ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം
ജുബൈൽ: അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് അലുമ്നി ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം ദമ്മാമിലെ കാസ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു.
ദമ്മാം, ഖോബാർ, ജുബൈൽ, അൽ അഹ്സ എന്നിവിടങ്ങളിലുള്ള പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. അയ്മൻ സഈദ് റമദാൻ സന്ദേശം നൽകി.
സിറാജ് ഷാഹിദ്, സാലിഹ് കെ. ഉസ്മാൻ, ജൈസൽ, ആരിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പെരുമ്പിലാവ് അൻസാറിൽനിന്ന് പഠനം പൂർത്തിയാക്കിയ ദമ്മാം, ഖോബാർ, ജുബൈൽ, അൽ അഹ്സ എന്നിവിടങ്ങളിലുള്ളവർക്ക് അലുമ്നിയുമായി 0561213140 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.