ആൻറണി രാജിന് 'റിയ' യാത്രയയപ്പ് നൽകി
text_fieldsസൗദിയിലെ പ്രവാസം അവസാനിപ്പിക്കുന്ന ആൻറണി
രാജുവിന് റിയാദ് ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഭാരവാഹി ആൻറണി രാജുവിന് റിയ പ്രവർത്തകർ യാത്രയയപ്പ് നൽകി. മലസ് യൂനിറ്റ് സെക്രട്ടറി, സ്പോർട്സ് വിങ് കൺവീനർ, ആർട്ട് ആൻഡ് കൾച്ചർ കൺവീനർ, ജോയൻറ് സെക്രട്ടറി എന്നീ പദവികൾ ആൻറണി വഹിച്ചിരുന്നു. റിയാദിലെ തമിഴ്, കന്നഡ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആൻറണിക്ക് കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി റിയാദിലെ അൽഫർഹാൻ കമ്പനിയിൽ സെയിൽസ് മാനേജരായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇൗ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹം കാനഡയിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ്. പ്രസിഡൻറ് ബിനു ധർമരാജൻ, സെക്രട്ടറി മാധവൻ, ട്രഷറർ ഉമർകുട്ടി, മീഡിയ കൺവീനർ കോശി മാത്യു, ആർട്ട് ആൻഡ് കൾച്ചർ കൺവീനർ നിഖിൽ മോഹൻ, രാജേഷ് കുമാർ, മഗേഷ് പ്രഭാകർ, ക്ലീറ്റസ് ജോൺ, ടെന്നി ഇമ്മട്ടി, ശിവകുമാർ, ബിജു ജോസഫ് എന്നിവർ ഒാർമഫലകം സമ്മാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.