Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഴി​മ​തി​യെ എ​ല്ലാ...

അ​ഴി​മ​തി​യെ എ​ല്ലാ രൂ​പ​ങ്ങ​ളി​ലും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന്​ അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി

text_fields
bookmark_border
corruption
cancel

റി​യാ​ദ്​: അ​ഴി​മ​തി​യെ എ​ല്ലാ രൂ​പ​ങ്ങ​ളി​ലും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന്​ സൗ​ദി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി.

സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പു​തി​യ വ്യ​വ​സ്ഥ സാ​മ്പ​ത്തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ അ​ഴി​മ​തി​യെ അ​തി​​ന്റെ എ​ല്ലാ രൂ​പ​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ളി​ലും ചെ​റു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം അ​തോ​റി​റ്റി​ക്ക്​ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ മേ​ധാ​വി മാ​സി​ൻ അ​ൽ ക​ഹ്​​മൂ​സ്​ പ​റ​ഞ്ഞു. പൊ​തു​പ​ണം സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​​ന്റെ ക​ഴി​വു​ക​ളും നേ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കും.

നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി നി​യ​മ​നി​ർ​മാ​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​​​ന്റെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ മൂ​ർ​ത്തീ​ഭാ​വ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ നി​യ​മ​പ​ര​വും വ്യ​വ​സ്ഥാ​പി​ത​വു​മാ​യ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ക​യും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​താ​ണി​ത്. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും ഫ​ണ്ടു​ക​ൾ പൊ​തു ഖ​ജ​നാ​വി​ലേ​ക്ക് തി​രി​ച്ചു​പി​ടി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്.

പു​തി​യ വ്യ​വ​സ്ഥ അ​തോ​റി​റ്റി​യു​ടെ സ​മ്പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പി​ക്കു​ന്നു.

അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​​ന്റെ സ്ഥാ​നം ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti corruptionsaudi news
News Summary - Anti-corruption Authority to fight corruption in all its forms
Next Story