Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ഹ​രി വി​രു​ദ്ധ...

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം; ഐ.​സി.​എ​ഫ് ജ​ന​കീ​യ സ​ദ​സ്സ്

text_fields
bookmark_border
icf
cancel
camera_alt

ഐ.​സി.​എ​ഫ് ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സ​മി​തി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ജ​ന​കീ​യ സ​ദ​സ്സ്

ഹാ​ഇ​ൽ: ഐ.​സി.​എ​ഫ് ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സ​മി​തി നേ​തൃ​​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും വ്യാ​പ​ക​മാ​കു​ന്ന​താ​യും മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ദി​നം​പ്ര​തി പി​ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. താ​ൽ​ക്കാ​ലി​ക സു​ഖ​വും പെ​ട്ടെ​ന്ന് പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള വ​ഴി​ക​ളും തേ​ടി​യാ​ണ് പ​ല പ്ര​വാ​സി​ക​ളും പെ​ട്ടു​പോ​കു​ന്ന​ത്.

ഈ ​അ​ടു​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ളി​ലെ​ല്ലാം സൗ​ദി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച​തി​നും നി​രോ​ധി​ത ഗു​ളി​ക​ക​ൾ സു​ക്ഷി​ച്ച​തി​നും വ്യാ​ജ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​തി​നും ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് നി​ര​വ​ധി​പേ​രാ​ണ്​ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്.

മോ​ഹ​ന വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ച​തി​യി​ൽ​പെ​ടു​ത്തു​ന്ന സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ​യും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ജ​ന​കീ​യ സ​ദ​സ്സ് ഓ​ർ​മ​പ്പെ​ടു​ത്തി. പ​രി​പാ​ടി മ​ദീ​ന പ്രൊ​വി​ൻ​സ് പ്ര​തി​നി​ധി അ​ബ്​​ദു​ൽ ഹ​മീ​ദ് സ​ഖാ​ഫി കാ​ടാ​ച്ചി​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഇ​സ്മാ​ഈ​ൽ സ​അ​ദി പാ​റ​പ്പ​ള്ളി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ സ​അ​ദി കി​ന്നിം​ഗാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ കാ​യം​കു​ളം ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ വി​ത​ര​ണം, റൂം ​സ​ന്ദ​ർ​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഐ.​സി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

മു​നീ​ർ സ​ഖാ​ഫി വെ​ണ്ണ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ, സി​ദ്ദീ​ഖ് ശൈ​ഖ്, ഖൈ​ദ​ർ അ​ലി പാ​ല​ക്കാ​ട്, മ​നോ​ജ് സി​റ്റി ഫ്ല​വ​ർ, റോ​യ് തോ​മ​സ്, അ​ജ്മ​ൽ അ​ൽ അ​ബീ​ർ, അ​ബ്​​ദു​ൽ റ​ഷീ​ദ്, ബ​ഷീ​ർ നെ​ല്ല​ളം, യൂ​നു​സ് ആ​റ​ളം, റ​ഷി​ഖ്​ വി​ള​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​ഫ​ൽ പ​റ​ക്കു​ന്ന് സ്വാ​ഗ​ത​വും ബാ​സി​ത് മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Anti-drug awareness- ICF public audience
Next Story