ലഹരിവിരുദ്ധ ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും
text_fieldsറിയാദ്: യു.എൻ.ഒ.ഡി.സി അംഗീകാരത്തോടെ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിച്ചുവരുന്ന സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘റിസ’യുടെ 11ാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുേമ്പ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ‘റിസ’ 2012 മുതൽ നടത്തുന്ന ഈ കാമ്പയിൻ ശിശുദിനമായ നവംബർ 14 വരെ ആറാഴ്ച നീളും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികൾ ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റ്വർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, കാരി ബാഗുകൾ തുടങ്ങിയവയിലൂടെ റിസ തയാറാക്കുന്ന ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും. മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ റിസ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.
ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി. ഭരതൻ, ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീര റഹ്മാൻ, പത്മിനി യു. നായർ, കേരള സ്റ്റേറ്റ് കോഓഡിനേറ്റർ കരുണാകരൻ പിള്ള, കേരള നോർത്ത് സോണൽ കോഓഡിനേറ്റർ പി.കെ. സലാം, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ പങ്കെടുത്തു.
റിസ ടെക്നിക്കൽ വിഭാഗത്തിലെ സനൂപ് അഹ്മദാണ് ആദ്യ ഫ്ലയറും സെയിൻ ലഘുലേഖയും ഡിസൈൻ ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഡോ. അബ്ദുൽ അസീസ് (0505798298), നിസാർ കല്ലറ (0091-9656234007) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.