ആന്‍റണി പറഞ്ഞത് അനുഭവത്തില്‍ നിന്ന് –കെ.എസ് ശബരിനാഥന്‍
text_fieldsറിയാദ്: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ എ.കെ ആന്‍റണി പറഞ്ഞത് അനുഭവത്തില്‍ നിന്നാണെന്ന് കെ.എസ് ശബരിനാഥന്‍ എം.എല്‍.എ. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമാകുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നായിരുന്നു ആന്‍റണിയുടെ പ്രസ്താവന. റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശബരീനാഥന്‍.
ഏറെ പരിചയസമ്പത്തുള്ള ആന്‍റണിയെ പോലൊരു ഉന്നത നേതാവ് പറയുമ്പോള്‍ സത്യമില്ളെന്ന് പറയാനാവില്ല. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബി.ജെ.പി വളരുകയാണെന്ന വാദം വസ്തുതാപരമല്ല. മോദി തരംഗത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബി.ജെ.പിക്ക് വോട്ടുവര്‍ധന ഉണ്ടായെന്നത് ശരിയാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ പുതുമോടി അവസാനിച്ചതായി എല്ലാവരും മനസിലാക്കും. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ലോ അക്കാദമി സമരം അതിലും ഗൗരവമേറിയ മറ്റ് പല സമരങ്ങളേയും ഹൈജാക്ക് ചെയ്തു. മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ പറ്റുന്ന പല ഘടകങ്ങളും ഉള്ളത് കൊണ്ടാണ് ലോ അക്കാദമി സമരത്തിന് ഇത്രയും ശ്രദ്ധ കിട്ടിയത്. ആ സമരത്തിന്‍െറ വിജയം ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രാഷ്ട്രീയത്തെ പടിക്ക് പുറത്തുനിറുത്തിയിരുന്ന സ്വാശ്രയ കോളജുകളുടെ കാമ്പസുകളില്‍ മാറ്റം കാണുന്നു. തന്‍െറ മണ്ഡലത്തില്‍ തന്നെ ചില സ്വാശ്രയ കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ യൂനിറ്റുകള്‍ ഈയടുത്ത ദിവസങ്ങളില്‍ രൂപവത്കരിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞത് രാജഗോപാല്‍ എന്ന നേതാവിനെ ഉദ്ദേശിച്ചാണ്. അദ്ദേഹത്തിന് ജനപ്രീതിയുണ്ടായിരുന്നു. അത് പിന്നീട് നേമത്ത് നമ്മള്‍ കണ്ടതുമാണ്. അല്ലാതെ ബി.ജെ.പിക്ക് ഇല്ലാത്ത സ്വീകാര്യത നല്‍കിയതായിരുന്നില്ല. ബി.ജെ.പി വളരുന്നതിന് ഒരു കാരണം സമൂഹത്തില്‍, പ്രത്യേകിച്ച് പുതുതലമുറിയില്‍ വ്യാപമാകുന്ന അരാഷ്ട്രീയതയാണ്. മറ്റൊരു കാരണമായ മോദി തരംഗം അവസാനിച്ചു. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാറിനെ മടുത്തുകഴിഞ്ഞു. കേരള സര്‍ക്കാര്‍ ഹണിമൂണ്‍ കാലത്ത് തന്നെ ജനങ്ങളെ വെറുപ്പിച്ചു. ഭക്ഷണവും വസ്ത്രവും ജലവുമില്ല. ഫയലുകള്‍ നീങ്ങുന്നില്ല. ജനങ്ങളുടെ ജീവിതം ഫയലുകളില്‍ കിടന്ന് നിലവിളിക്കുകയാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഇരുട്ടത്ത് ഇരുന്ന് കല്ളെറിയുന്നവരുടേതായി മാറിയിരിക്കുന്നു. ബുദ്ധിപരമായ സംവാദങ്ങള്‍ അവിടെ നടക്കുന്നില്ല. ശങ്കറിനെ പോലുള്ളവരുടെ കാര്‍ട്ടൂണുകള്‍ പഴയകാലത്തെ ട്രോളുകളായിരുന്നു. എന്നാല്‍ അവയുടെ സംവാദാത്മകതയും ഗുണകാംക്ഷയും നിലവാരവും ഇന്നത്തെ നവമാധ്യമ ട്രോളുകള്‍ക്കില്ല. സുപ്രധാന വിഷയങ്ങളുടെ പോലും ഗൗരവം കുറയ്ക്കാനെ അത് വഴിവെക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റി വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ശബരിനാഥന്‍ റിയാദിലത്തെിയത്. വാര്‍ത്താസമ്മേളനത്തില്‍ എസ്.പി ഷാനവാസ്, വിജയന്‍ നെയ്യാറ്റിന്‍കര, ഷാജഹാന്‍ കല്ലമ്പലം, നിഷാദ് ആലംകോട്, തല്‍ഹത്ത് പൂവച്ചല്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.