എസ്.ഐ.സി 'ലീഡ്' സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsദമ്മാം: നിയമപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽപരമായ സാമൂഹിക ശാക്തീകരണം ലക്ഷ്യംവെച്ചും ഉന്നത നിയമപഠന മേഖലയിലെ ഉദ്യോഗാർഥികൾക്ക് സമസ്ത ഇസ്‍ലാമിക് സെന്റർ (എസ്.ഐ.സി) ദമ്മാം സെൻട്രൽ കമ്മിറ്റി ഒരുക്കുന്ന ലീഗൽ എജുക്കേഷൻ ആൻഡ് എംപവർമെൻറ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായ ജുഡീഷ്യൽ സർവിസ് സ്കോളർഷിപ്പിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നുള്ളിൽ അപേക്ഷ നൽകണം. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കിവരുന്ന കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (സി.ഡി.പി)യുടെ ഭാഗമായാണ് സ്കോളർഷിപ് നൽകിവരുന്നത്.
മുനിസിഫ് മജിസ്ട്രേറ്റ്, ജില്ല ജഡ്ജി, അസി. പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികകളിലേക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. മികച്ച അഭിഭാഷകരുടെയും നിയമരംഗത്തുള്ളവരുടെയും മേൽനോട്ടത്തിലുള്ള അക്കാദമിക് ടീം നടത്തുന്ന എൻട്രൻസ് എക്സാം, ഇന്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്കാണ് സ്കോളർഷിപ് നൽകുക.
പ്രിലിമിനറി പാസാകുന്നവർക്ക് മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവക്ക് തയാറെടുക്കാനുള്ള സാമ്പത്തിക സഹായവും നൽകുന്ന നിലയിലാണ് സ്കോളർഷിപ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്കോളർഷിപ് സംബന്ധമായ വിശദ വിവരങ്ങൾക്ക് 00919539157414 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എസ്.ഐ.സി നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.