റമദാൻ ദിനരാത്രങ്ങളെ ഉൾക്കാഴ്ചയോടെ സമീപിക്കുക -അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി
text_fieldsദമ്മാം: ഖുർആനും നബിചര്യകളും പഠിപ്പിച്ച രീതിയിൽ പവിത്രമായ റമദാൻ ദിനരാത്രങ്ങളെ ഉൾക്കാഴ്ചയോടെ വിശ്വാസി സമൂഹം സമീപിക്കണമെന്ന് ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി അഭിപ്രായപ്പെട്ടു. ദാനധർമങ്ങൾകൊണ്ടും ഖുർആൻ പാരായണംകൊണ്ടും ആരാധനകളിലും സദ്പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയാറാകണമെന്നും അദ്ദേഹം ഉപദേശിച്ചു.
ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച അഹ്ലൻ റമദാൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസൽ കൈതയിൽ സമാപന പ്രഭാഷണം നിർവഹിച്ചു. ഒന്നര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ എക്സിക്യൂട്ടിവ് അംഗവും മാധ്യമവിഭാഗം കൺവീനറുമായ സിറാജ് ആലുവക്ക് ഇസ്ലാഹി സെന്ററിന്റെ സ്നേഹോപഹാരം കൈതയിൽ ഇമ്പിച്ചിക്കോയ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.