ഉഹുദ് പാർക്ക് വികസനപദ്ധതിക്ക് അംഗീകാരം
text_fieldsഉഹുദ് പാർക്ക് വികസന മാതൃക
മദീന: ഉഹുദ് മല പാർക്ക് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മദീന നഗരത്തിലെത്തുന്ന ജനങ്ങൾക്കും സന്ദർശകർക്കുമുള്ള സേവനങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹരിത ഇടങ്ങൾ, വിനോദ മേഖലകൾ, 44 വാണിജ്യ സ്ഥാപനങ്ങൾ, ഒരു ലോജിസ്റ്റിക് ഏരിയ, പള്ളി, ടോയ്ലറ്റുകൾ, 10 വാണിജ്യ തട്ടുകടകൾ, 143 കാർ പാർക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ജീവിത നിലവാരം ഉയർത്താനും താമസക്കാർക്കും സന്ദർശകർക്കും ഒന്നിലധികം ഓപ്ഷനുകൾ നൽകാനും മേഖലയിലെ വാണിജ്യ സേവന ദാതാക്കൾക്ക് പുതിയ അവസരങ്ങൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.