അറബ് ഉച്ചകോടി: മന്ത്രിതല സമ്മേളനം റിയാദിൽ തുടങ്ങി
text_fieldsറിയാദ്: 29ാമത് അറബ് ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല സമ്മേളനം റിയാദിൽ തുടങ്ങി. അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് യോഗം ചർച്ച ചെയ്യുന്നത്. 40 ശതമാനം ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ ഉൗന്നൽ നൽകേണ്ടതുണ്ടെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച അറബ് ലീഗ് സെക്രട്ടറി ജനറൽ അബുൽ ഗൈത് പറഞ്ഞു.
ജലം, ഉൗർജം, പരിസ്ഥിതി,ഭക്ഷ്യ മേഖലകളിൽ വിവിധ അറബ് രാജ്യങ്ങളിൽ വികസനം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീവ്രവാദ ശക്തികൾക്ക് മേഖലയിൽ വേരോട്ടം ലഭിക്കാതിരിക്കാൻ വികസനപിന്നാക്കാവസ്ഥകൾ ഇല്ലാതാക്കേണ്ടതുണ്ട്. തീവ്രവാദത്തിനെതിരായ ശക്തമായ നടപടികളും വികസനകാര്യങ്ങളുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൻ ഉദ്ഘാടന സെഷനിൽ അധ്യക്ഷത വഹിച്ചു. സൗദിയുടെ വിഷൻ 2020, 2030 പദ്ധതികൾ രാജ്യത്ത് വലിയ തോതിലുള്ള ഗുണപരമായ മാറ്റത്തിന് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പെങ്കടുക്കുന്നത്. ഞായറാഴ്ചയാണ് ദമ്മാമിൽ അറബ് ഉച്ചകോടി നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.