Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​റേ​ബ്യ​ൻ ലെ​ഗ​സി...

‘അ​റേ​ബ്യ​ൻ ലെ​ഗ​സി അ​ച്ചീ​വ്​​മെൻറ്​ അ​വാ​ർ​ഡ്​’ തി​ള​ക്ക​ത്തി​ൽ ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​ൻ

text_fields
bookmark_border
Dr. Varghese Moolan
cancel
camera_alt

ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​ൻ

റി​യാ​ദ്​: പ്ര​വാ​സ​ലോ​ക​ത്തെ വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​യി​ൽ വി​ജ​യ​ത്തി​ന്‍റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്​ മു​ന്നേ​റു​ന്ന പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​നാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ഏ​ർ​പ്പെ​ടു​ത്തി​യ ‘അ​റേ​ബ്യ​ൻ ലെ​ഗ​സി അ​ച്ചീ​വ്​​മെ​ന്‍റ്​ അ​വാ​ർ​ഡി​’​െൻറ തി​ള​ക്ക​ത്തി​ൽ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും മൂ​ല​ൻ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​ൻ. ഷാ​ർ​ജ എ​ക്സ്​​പോ ​സെ​ന്‍റ​റി​ൽ ‘ക​മോ​ൺ കേ​ര​ള’ ആ​റാം എ​ഡി​ഷ​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ൽ ഒ​രു​ക്കി​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വേ​ദി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ വേ​ണ്ടി മ​ക​നും മൂ​ല​ൻ​സ്​ ഗ്രൂ​പ് ഡ​യ​റ​ക്​​ട​റു​മാ​യ വി​ജ​യ്​​ മൂ​ല​ൻ​ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി.​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ ജ​മാ​ൽ ബു​സി​ൻ​ജ​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു.

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ക​മോ​ൺ കേ​ര​ള’ സ​മാ​പ​ന വേ​ദി​യി​ൽ ‘അ​റേ​ബ്യ​ൻ ലെ​ഗ​സി അ​ച്ചീ​വ്​​മെൻറ്​ അ​വാ​ർ​ഡ്​’ ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​ന്​ വേ​ണ്ടി മ​ക​ൻ വി​ജ​യ്​​ മൂ​ല​ൻ​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ ജ​മാ​ൽ ബു​സി​ൻ​ജ​ലി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു

സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു സാ​ദാ പ്ര​വാ​സി​യാ​യി തു​ട​ങ്ങി ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വ്യ​വ​സാ​യി​യാ​യി മാ​റി​യ ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​ൻ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ്​ മ​സാ​ല ആ​ൻ​ഡ്​​ ഫു​ഡ്​ പ്രോ​ഡ​ക്​​ട്​​സ്, ജ​യ്​ സ്​​പൈ​സ​സ്, മൂ​ല​ൻ​സ് ആ​ൻ​ഡ്​ ബ​ട്ട​ർ​ഫ്ലൈ ഫു​ഡ്​​സ്​ എ​ന്നീ ബ്രാ​ൻ​ഡു​ക​ളു​ടെ സ്ഥാ​പ​ക​നാ​ണ്. 39 വ​ർ​ഷ​ത്തെ സ​മ്പ​ന്ന​ച​രി​ത്ര​ത്തി​നി​ടെ വ​ർ​ഗീ​സ് മൂ​ല​ൻ​സ്​ ഗ്രൂ​പ് വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ നി​ര​വ​ധി പു​തി​യ മേ​ഖ​ല​ക​ളി​ൽ കാ​ലു​റ​പ്പി​ക്കു​ക​യും ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​തു. വി​വി​ധ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണം ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് സി​നി​മ​യി​ലേ​ക്ക്​ വി​പു​ലീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​ന്നെ​ത്തി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പാ​ദ​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്​​തു. മു​ന്നോ​ട്ടു​ള്ള പാ​ത​യി​ൽ മ​ക​ൻ വി​ജ​യ്​ മൂ​ല​നും ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾ വി​ജ​യ​ത്തി​ന്റെ വെ​ന്നി​ക്കൊ​ടി​ക​ൾ​ക്ക്​ തി​ള​ക്ക​മേ​റി.

ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്​ ഒ​രു സ്വ​പ്​​ന പ​ദ്ധ​തി​യു​മാ​യി​ട്ടാ​യി​രു​ന്നു. വ​ർ​ഗീ​സ്​ മൂ​ല​ൻ പി​ക്​​ചേ​ഴ്​​സ്​ നി​ർ​മി​ച്ച ആ​ദ്യ സി​നി​മ ‘റോ​ക്ക​ട്രി​​​: ദ ​ന​മ്പി ഇ​ഫ​ക്​​ട്​’ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ മാ​​യാ​ത്ത മു​ദ്ര​യാ​ണ്​ പ​തി​പ്പി​ച്ച​ത്. ലോ​ക​പ്ര​ശ​സ്​​ത​മാ​യ കാ​ൻ​സ്​ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ലോ​ക​പ്രേ​ക്ഷ​ക​രു​ടെ മു​ക്ത​ക​ണ്​​ഠ ​പ്ര​ശം​സ നേ​ടു​ക​യും ചെ​യ്​​തു. മി​ക​ച്ച ഫീ​ച്ച​ർ സി​നി​മ​ക്കു​ള്ള 69ാമ​ത്​ ഇ​ന്ത്യ​ൻ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​വും സ്വ​ന്ത​മാ​ക്കി. പൈ​തൃ​കം, ന​വീ​ക​ര​ണം, മി​ക​വി​നും സ​മ​ഗ്ര​ത​ക്കും വേ​ണ്ടി​യു​ള്ള അ​ച​ഞ്ച​ല​മാ​യ സ​മ​ർ​പ്പ​ണം എ​ന്നി​വ​യി​ലൂ​ടെ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന ഡോ. ​വ​ർ​ഗീ​സ്​ മൂ​ല​​നും മ​ക​ൻ വി​ജ​യ്​ മൂ​ല​നു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ​‘അ​റേ​ബ്യ​ൻ ലെ​ഗ​സി അ​ച്ചീ​വ്​​മെൻറ്​ അ​വാ​ർ​ഡ്​’ സ​മ്മാ​നി​ച്ച​ത്.

ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ​ഐ​ഡി​യ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​ൻ ടി.​കെ. ഫാ​റൂ​ഖ്, മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്​​റ്റ്​​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ​സ്​ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, ഗ​ൾ​ഫ്​ മാ​ധ്യ​മം സി.​ഒ.​ഒ സ​ക്ക​രി​യ, മി​ഡി​ലീ​സ്​​റ്റ്​​ എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ്​ ടി.​എം. സ്വാ​ലി​ഹ്​ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Varghese MoolanCome on Kerala 2024Arabian Legacy Achievement Award
News Summary - Arabian Legacy Achievement Award
Next Story