‘അമലോത്സവം 2024’ അരങ്ങേറി
text_fieldsദമ്മാം: അറേബ്യൻ മലയാളി അസോസിയേഷൻ (അമല) സംഘടിപ്പിച്ച ‘അമലോത്സവം 24’ കുടുംബങ്ങളുടെ ഒത്തുചേരൽ കൊണ്ടും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾകൊണ്ടും ശ്രദ്ധേയമായി. വനിതവേദിയുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങൾ, യൂസുഫ്, വിനായകൻ, രാഹുൽ, അനീഷ്, രതി നാഗ, നിവേദിത എന്നീ ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായി. ‘അമല’ കുടുംബത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ പുരസ്കാരവും കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സമ്മാനങ്ങളും കൈമാറി.
ജ്യോതിക, ഹനാദി, അന്ന എന്നിവർ അവതാരകരായി. ഗിരീഷ്, രശ്മി, സജു, സാഗർ, പ്രജിത, റീന, സിന്ധു, ഹക്കിം, മുരളി, നൗഷാദ്, സായി, വിനായകൻ, ഷൈനി, നിമ്മി, രഹിന, ചൈതന്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീർ പുന്നപ്ര സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.