അറേബ്യൻ വോളി; കിരീടമണിഞ്ഞ് അറബ്കോ
text_fieldsറിയാദ്: കലാശപ്പോരിെൻറ വീറും വാശിയും ഒത്തിണങ്ങിയ അറേബ്യൻ വോളി പുരുഷ ഫൈനലിെൻറ ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ രണ്ടു സെറ്റുകളും നേടി അറബ്കോ റിയാദ് ‘ഗൾഫ് മാധ്യമം’ ഒരുക്കിയ പ്രഥമ അൽ ജസീറ അറേബ്യൻ വോളി വിജയകിരീടം സ്വന്തമാക്കി.
കളിയിലുടനീളം മികച്ച കളി പുറത്തെടുത്ത അറബ്കോ എതിരാളികളായ സിഗ്മ ജുബൈലിെൻറ കളിയടവുകൾ മനസ്സിലാക്കി വിജയനൗക തങ്ങളിലേക്ക് അടുപ്പിക്കുകയായിരുന്നു. ഒപ്പത്തിനൊപ്പം മുന്നോട്ടു ഗമിച്ച ആദ്യ സെറ്റിൽ അറബ്കോക്ക് ലീഡ് (25-23). മുന്നോട്ടുള്ള കുതിപ്പിനിടയിൽ കാലിടറിയ സിഗ്മക്ക് അറബ്കോയെ മറികടക്കാനായില്ല. രണ്ടാമത്തെ സെറ്റിൽ വ്യക്തമായ ആധിപത്യം പുലർത്തി സിഗ്മ ജുബൈലിനെ 18- 25-ൽ തളച്ചു.
മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മിർഷാദിെൻറയും മികച്ച സെറ്ററായ ഹുസൈെൻറയും മികച്ച ലിബറോയായ ജിഗേഷിെൻറയും ബുദ്ധിപരമായ നീക്കങ്ങളും അറബ്കോക്ക് മത്സരഫലം അനുകൂലമാക്കാൻ സഹായിച്ചു. മികച്ച അറ്റാക്കറും ബ്ലോക്കറുമായി തെരഞ്ഞെടുക്കപ്പെട്ട സിഗ്മ ജുബൈലിെൻറ സാഹിർ, ഇല്യാസ് എന്നിവർക്ക് ലത്തീഫ് ഓമശ്ശേരി, മുനീർ എന്നിവർ പ്രശംസ ഫലകങ്ങൾ നൽകി. വിജയികൾക്കുള്ള അൽജസീറ അറേബ്യൻ വോളി ട്രോഫി ഗൾഫ് മാധ്യമം സൗദി മാനേജിങ് കമ്മിറ്റിയംഗം താജുദ്ദീൻ ഓമശ്ശേരി അറബ്കോ ടീമിന് സമ്മാനിച്ചു.
റണ്ണേഴ്സ് ട്രോഫി ‘മോട്ടോ ഫോം’ മാനേജിങ് ഡയറക്ടർ മാത്യു ജോസഫിൽനിന്നും സിഗ്മ ജുബൈൽ ക്യാപ്റ്റൻ ബഷീർ ബാഡക്കേഴ്സ് സ്വീകരിച്ചു. സെയ്ദ് ഖഹ്ത്വാനി, സത്താർ മാവൂർ, ബഷീർ, ഹകീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സലീം ചാലിയം, ഫഹദ് നീലാഞ്ചേരി എന്നിവർ അവതാരകരായിരുന്നു. ഗൾഫ് മാധ്യമം, അറബ്കോ ജീവനക്കാർ, തനിമ-യൂത്ത് ഇന്ത്യ ക്ലബ്ബ് അംഗങ്ങൾ എന്നിവർ ടൂർണമെൻറിെൻറ നടത്തിപ്പിൽ ആദ്യവസാനം നിലകൊണ്ടു.
സംഘാടന മികവോടെ പാരസ്പര്യത്തിെൻറയും സൗഹൃദത്തിെൻറയും മനോഹരമായ നിമിഷങ്ങൾ പ്രദാനം ചെയ്ത വീറുറ്റ കായികോത്സവത്തിന് സമാപ്തിയായി. മുഖ്യപ്രായോജകരായ അൽജസീറ എയർവേസ്, സഹകാരികളായ ഇ.സി കാർഗോ, അറബ്കോ, മോട്ടോഫോം, പെപ്പർ ട്രീ, തന്മിയ, റോളക്സ്, എം.കെ ഫുഡ്സ്, ഡെയ്ലി മാർട്ട്, അൽഷോൾ അൽ ശമ്മ, ബാദ്റ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് എന്നിവയുടെ പ്രതിനിധികൾ ഉദ്ഘാടന സമാപന ചടങ്ങുകളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.