ലോക പൈതൃകപ്പട്ടികയിൽ അറബി കാലിഗ്രഫിയും
text_fieldsയാംബു: യുനെസ്കോ പൈതൃകപ്പട്ടികയിൽ അറബി കാലിഗ്രഫിയും ഇടംപിടിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ 15 അറബ് രാജ്യങ്ങൾ യു.എൻ എജുക്കേഷനൽ-സയൻറിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന് (യുനെസ്കോ) നൽകിയ അപേക്ഷപ്രകാരമാണ് നടപടി. യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകപ്പട്ടികയിലാണ് ഉൾപ്പെട്ടത്.
അറബി കാലിഗ്രഫി മഹത്തായ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്നതും അത്യാകർഷക സൗന്ദ്യര്യം വെളിപ്പെടുത്തുന്നതും അറബി ലിപികളുടെ കലാപരമായ മികവാർന്ന ഒരു കലാരൂപവുമാണെന്ന് യുനെസ്കോ വ്യക്തമാക്കി. കാലിഗ്രഫിയുടെ ചരിത്രപരമായ അമൂല്യ സംഭാവനകൾ ലോകത്തിെൻറ മുന്നിൽ പ്രദർശിപ്പിക്കാൻ സൗദി മുൻകൈെയടുത്ത് നടത്തിയ പ്രയത്നമാണ് ഫലം കണ്ടതെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. 2020, 2021 വർഷങ്ങൾ അറബി കാലിഗ്രഫി വർഷങ്ങളായി സൗദി ആചരിച്ചതും കലാരൂപം ജനകീയമാക്കാൻ സാംസ്കാരിക മന്ത്രാലയം നടത്തിയ ശ്രമങ്ങളും ഇതിെൻറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ദേശീയ സ്വത്വത്തിെൻറയും സംസ്കാരത്തിെൻറയും പ്രതീകമാണ് അറബി കാലിഗ്രഫി. അതിന് സൗദി ചരിത്രത്തിെൻറ പിൻബലവുമുണ്ട്. ഇസ്ലാമിക നാഗരികത ജന്മംനല്കിയ കലകളില് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ അറബി അക്ഷരങ്ങൾ കൊണ്ടുള്ള ചിത്രവേല. സ്ഥാപനങ്ങളുടെ പേരുകൾ കുറിച്ചുകൊണ്ടുള്ള ഫലകങ്ങളിലും കെട്ടിടങ്ങൾക്കും മറ്റും ഭംഗി പകരാനും ഈ കലാരൂപം വ്യാപകമായി ഉപയോഗിക്കുന്നു.
ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും അറബി കാലിഗ്രഫിയിലൂടെ പ്രകടമാക്കാൻ കഴിയുന്ന വിധത്തിൽ ഈ കല വളർന്നത് അതിെൻറ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നതായി നിരൂപകർ വിലയിരുത്തുന്നു.
ഖുർആൻ സൂക്തങ്ങൾ കാലിഗ്രഫി രീതിയിൽ എഴുതി ജീവജാലങ്ങളെയും മറ്റും ഭംഗിയായി ചിത്രീകരിക്കുന്ന രീതിയും സാധാരണമാണ്. മുളക്കമ്പുകൾ ചെറുതായി മുറിച്ച് ഒരറ്റം ചരിച്ചുവെട്ടിയെടുത്ത് മഷിയിൽ മുക്കിയാണ് പഴയ കാലത്ത് കാലിഗ്രഫി ചെയ്തിരുന്നത്. ഇപ്പോൾ വേഗത്തിൽ ചെയ്യാൻ കഴിയുന്ന പ്രത്യേക പേനകളും ബ്രഷുകളുമൊക്കെ സുലഭമാണ്. ഓരോ അക്ഷരവും ക്ലിപ്തമായ അളവിൽത്തന്നെ വിന്യസിക്കപ്പെടേണ്ടതുണ്ട്.
ഖുർആനിക സൂക്തങ്ങൾ ചിത്രങ്ങളിൽ ഉപയോഗിക്കപ്പെട്ടത് മുസ്ലിംകൾക്ക് ഈ കലാരൂപത്തോട് സവിശേഷ താൽപര്യമുണ്ടാകാൻ കാരണമായി. മലയാളി വിദ്യാർഥികളും അറബ് കാലിഗ്രഫിയിൽ ഇപ്പോൾ ഏറെ മികവ് പുലർത്തുന്നു. അറബികളെ വെല്ലുന്ന വിധത്തിൽ കാലിഗ്രഫി കരവിരുത് തെളിയിച്ച നിരവധി മലയാളി കലാകാരന്മാരുണ്ട്. സൗദിയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളിൽ പലരും ഇതിനകം കാലിഗ്രഫിയിൽ തങ്ങളുടെ കഴിവും താൽപര്യവും തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.