Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 7:52 AM IST Updated On
date_range 11 Aug 2019 1:19 PM ISTഗൾഫിൽ ഇന്ന് ബലിപെരുന്നാൾ; നാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ കണ്ണീരണിഞ്ഞ പ്രാർഥനകൾ
text_fieldsbookmark_border
മക്ക: വിശുദ്ധഹജ്ജിെൻറ ഭാഗമായ അറഫദിനം കഴിഞ്ഞ് സൗദിയിലും ഗൾഫ് നാടുകളിലും ഇന് ന് ബലിപെരുന്നാൾ. അറഫയിൽ പ്രാർഥനയിൽ പെങ്കടുത്ത ഹാജിമാർക്ക് െഎക്യദാർഢ്യം പ്ര കടിപ്പിച്ച് ഇന്നലെ മുസ്ലീംകൾ വ്രതമെടുത്തു. ഹാജിമാർ അറഫസംഗമത്തിൽ പെങ്കടുത്ത് ശനിയാഴ്ച പുലർച്ചെയോടെ മിനായിൽ തിരിച്ചെത്തിത്തുടങ്ങി. അറഫ സംഗമം കഴിഞ്ഞ് സൂര്യ ാസ്തമനത്തോടെ മുസ്ദലിഫയിൽ വന്ന് ആകാശേച്ചാട്ടിൽ വിശ്രമിച്ചാണ് തീർഥാടകർ മി നായിലേക്ക് തിരിച്ചത്.
അവിടെ നിന്ന് ശേഖരിച്ച കല്ലുകളുമായി ഇന്ന് ജംറയിൽ ആദ്യ കല്ലേറുകർമം പൂർത്തിയാക്കും. തലമുണ്ഡനം ചെയ്യലും ബലിയറുക്കലും മക്ക ഹറമിൽ ഹജ്ജിനു ശേഷമുള്ള ഉംറ നിർവഹിക്കലുമായി തിരക്കുള്ള ദിനമാണ് ഹാജിമാർക്കിന്ന്. സൗദി അറേബ്യക്ക് പുറമെ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ഇൗദാഘോഷം നടക്കും.
ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. രാഷ്ട്രനായകർ ജനങ്ങൾക്കും വിവിധ ഭരണാധികാരികൾക്കും ഇൗദ് ആശംസ നേർന്നു. പെരുന്നാളിനു മുന്നോടിയായി നൂറുകണക്കിന് തടവുകാർക്ക് മോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
അറഫയിൽ പ്രാർഥനയുടെ മഹാസാഗരം
മക്ക: ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്ക്’... അല്ലാഹുവേ ഞങ്ങളിതാ നിെൻറ വിളിക്കുത്തരം നൽകി വന്നിരിക്കുന്നു, ഇതാ വന്നിരിക്കുന്നു എന്ന് ആവർത്തന മന്ത്രവുമായി വിശ്വാസി ലക്ഷങ്ങൾ അറഫയിൽ സംഗമിച്ചു. സ്വപ്ന തീർഥാടനത്തിെൻറ ആനന്ദ നിമിഷങ്ങളിൽ അവർ എല്ലാം പരമകാരുണികനായ നാഥനു മുന്നിൽ സമർപ്പിച്ചു. സ്വർഗസ്ഥനാക്കണേ എന്ന് കേണപേക്ഷിച്ചു. ഇൗ മണ്ണിൽ പ്രാർഥിച്ചു കരഞ്ഞുതീർക്കാൻ അവർ കാത്തുവെച്ച കണ്ണീർതുള്ളികൾ വീണുടഞ്ഞ് ജബലുറഹ്മയുടെ താഴ്വാരം ഒരിക്കൽ കൂടി നനഞ്ഞു കുതിർന്നു. മലയാളി ക്യാമ്പുകളിൽ നാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ കണ്ണീരണിഞ്ഞ പ്രാർഥനകളായിരുന്നു.
ഇബ്രാഹിം പ്രവാചകെൻറ ത്യാഗസ്മരണയിൽ ലോകജനതയുടെ ഒരുമയും വിനയവും സ്നേഹവും ഇൗ താഴ്വാരത്തെ വീർപ്പുമുട്ടിച്ചു. തെരുവ് പാൽക്കടലായ കാഴ്ച. അതിനിടയിൽ വർണക്കുടകളുടെ സുന്ദരദൃശ്യങ്ങൾ. ചരിത്ര പ്രസിദ്ധമായ നമീറപള്ളി ശനിയാഴ്ച പുലരും മുേമ്പ നിറഞ്ഞുകവിഞ്ഞു. ജബലു റഹ്മ പർവതത്തിന് മുകളിൽ വെള്ളിയാഴ്ച പാതിരാനേരം മുതൽ ഹാജിമാർ ഇടംപിടിച്ചു.
ഹജ്ജ് കർമത്തിെൻറ സുപ്രധാന ദിനത്തിൽ 22 ലക്ഷത്തോളം തീർഥാടകരാണ് അറഫയിൽ സംഗമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story