അറഫ പ്രഭാഷണ പ്രക്ഷേപണം: പിന്നണിയിൽ മലയാളി
text_fieldsമക്ക: ഹജ്ജ് ദിനത്തിലെ അറഫ പ്രഭാഷണം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രക്ഷേപണം നടത്തുന്നതിന് സാേങ്കതിക സംവിധാനങ്ങൾ ഒരുക്കുന്നത് മലയാളി. അമേരിക്കൻ പൗരത്വമുള്ള കോട്ടയം സ്വദേശി മുഹമ്മദ് സലാഹുദ്ദീെൻറ നേതൃത്വത്തിലാണ് മനുഷ്യമഹാസമ്മേളനത്തിെൻറ സുപ്രധാന പ്രഭാഷണം ലോകത്തിന് മുന്നിൽ എത്തിക്കുക. അറഫയിൽ ഇതിനായി സ്റ്റുഡിയോ സജ്ജമാക്കിക്കഴിഞ്ഞു. ഇദ്ദേഹം പ്രസിഡൻറായ നാസ് ടെക് കമ്പനിക്കാണ് ഇതിെൻറ ചുമതല. എഫ്. എം റേഡിയോ, ആൻഡ്രോയിഡ്, ആപ്പിൾ ആപ്ലിക്കേഷൻ, വെബ്സൈറ്റുകളിൽ പ്രഭാഷണം വിവിധ ഭാഷകളിൽ ലഭ്യമാക്കും. പരമാവധി എല്ലാവർക്കും അറഫ പ്രഭാഷണം മനസിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
20 വർഷമായി അമേരിക്കയിലുള്ള മുഹമ്മദ് സലാഹൂദ്ദീൻ ഇരുഹറമുകളിലെ ജുമുഅ ഖുതുബ വിവിധ ഭാഷകളിൽ ലോകത്ത് ലഭ്യമാക്കിയതിനു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. ഇൗ അനുഭവ പരിജ്ഞാനമാണ് അറഫ പ്രഭാഷണത്തിെൻറ പിന്നണിയിൽ പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് അവസരമൊരുക്കിയത്. വരും വർഷങ്ങളിൽ മലയാളമടക്കമുള്ള വിവിധ ഭാഷകളിൽ പ്രഭാഷണം വിവർത്തനം ചെയ്യുന്ന കാര്യം അധികൃതരുടെ പരിഗണനയിലുണ്ട്. ഇംഗ്ലീഷ്, മലായ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ ഭാഷകളിലാണ് ആദ്യഘട്ടത്തിൽ വിവർത്തനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.