സാഹോദര്യത്തിെൻറ ഭൂമികയായ അറഫ
text_fieldsമക്ക: ഇസ്ലാമിലെ അടിസ്ഥാന ആരാധന-അനുഷ്ഠാനങ്ങളിലെ അഞ്ചാമത്തെ കർമമാണ് മക്കയിൽവെച്ച് നിർവഹിക്കുന്ന ഹജ്ജ്. ഹജ്ജുമായി ബന്ധപ്പെട്ട ചടങ്ങുകൾ നിർവഹിക്കുന്ന മക്കയിലെ മസ്ജിദുൽ ഹറാമും അതിനോട് ചുറ്റിപ്പറ്റിനിൽക്കുന്ന പ്രദേശങ്ങളും ഇസ്ലാമികചരിത്രത്തിൽ ഏറെ പ്രാധ്യാന്യമുള്ള ഇടങ്ങളാണ്. പ്രവാചകൻ മുഹമ്മദിന് മുമ്പുതന്നെ ഹജ്ജുമായി ബന്ധപ്പെട്ട ഭൂമിക യിൽ പലതും ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ച പ്രദേശങ്ങളാണ്.
അവയിൽ ചിലതിനെ കുറിച്ചറിയുമ്പോൾ ചരിത്രം തുടിക്കുന്ന മഹിതമായ സ്മരണകൾ പലതും നമ്മുടെ മനസ്സിലേക്ക് കടന്നുവരും. പാപമോചനം തേടിയും പ്രാർഥനാനിരതമായും കഴിയുന്ന തീർഥാടകർ ഹജ്ജിലെ ഓരോ കർമവും ചെയ്യുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവബഹുലമായ ചരിത്രത്തുടിപ്പുകൾ ഓർക്കുകയും ജീവിതത്തിൽ പകർത്തുകയുമാണ് ചെയ്യുന്നത്.
ഹജ്ജിെൻറ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് അറഫയിൽ നിൽക്കുക എന്നത്. മസ്ജിദുൽ ഹറാമിൽനിന്ന് 22 കിലോമീറ്റർ അകലെ തെക്കുകിഴക്ക് ഭാഗത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ താഴ്വരയാണ് അറഫ മൈതാനം. ഏകദേശം 18 കിലോമീറ്റർ വിസ്തൃതിയുണ്ട് അറഫ പ്രദേശത്തിന്. ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട് പരസ്പരം വേർപെട്ടുപോയി ഭൂമിയിലെത്തിയ ആദമും ഹവ്വയും ആദ്യമായി കണ്ടുമുട്ടിയത് ഈ താഴ്വരയിലാണെന്ന് പറയപ്പെടുന്നു. അവർ പരസ്പരം തിരിച്ചറിഞ്ഞു എന്ന അർഥത്തിലാണ് 'അറഫ' എന്നപേര് നൽകപ്പെട്ടത്.
ജനങ്ങൾ ഇവിടെവെച്ച് അല്ലാഹുവോട് തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതുകൊണ്ട് 'സമ്മതിക്കുക' എന്ന അർഥത്തിലുള്ള 'ഇഅത്തറഫ' എന്ന പദത്തിൽനിന്ന് ലഭിച്ചതാണ് ഈ നാമമെന്നും പറയപ്പെടുന്നുണ്ട്. ഹാജിമാർ ഇവിടെ എത്തുമ്പോൾ നേരിടുന്ന പ്രയാസങ്ങളെ ക്ഷമാപൂർവം നേരിടുന്നതുകൊണ്ട് ക്ഷമ എന്ന അർഥം വരുന്ന 'ഇർഫ്' എന്ന പദത്തിൽനിന്നാണ് അറഫ ഉണ്ടായതെന്നും അഭിപ്രായമുണ്ട്. ജിബ്രീൽ മാലാഖ ഇബ്രാഹീമിന് (അബ്രഹാം) ഹജ്ജിെൻറ കർമങ്ങൾ പഠിപ്പിച്ചുകൊടുത്തപ്പോൾ ഈ താഴ്വരയിലെത്തിയപ്പോൾ നിനക്ക് മനസ്സിലായോ എന്ന അർഥത്തിൽ 'അറഫ്ത' എന്ന് ചോദിച്ചു. ഇതിൽനിന്നാണ് അറഫ എന്ന വാക്ക് ഉണ്ടായത് എന്നും വേറെ ചില അഭിപ്രായമുണ്ട്.
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാസംഗമം ദുൽഹജ്ജ് ഒമ്പതിന് ഇവിടെയാണ് നടക്കുക. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം സംഗമിക്കുന്ന അപൂർവസ്ഥലം കൂടിയാണ് അറഫ. അറഫയിൽ നിൽക്കൽ നഷ്്ടപ്പെടുന്നവർക്ക് ഹജ്ജ് കിട്ടുകയില്ല. അറഫയിലെത്താൻ ഒമ്പത് പ്രധാന റോഡുകളാണുള്ളത്, റിങ് റോഡുകളും ബൈപാസുകളും ധാരാളം ഇവിടെ സംവിധാനിച്ചിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദ് ഹജ്ജ് വേളയിൽ വളരെ സുപ്രധാനമായ അറഫ പ്രസംഗം നിർവഹിച്ച മസ്ജിദുന്നമിറ അറഫയുടെ അതി ർത്തിപ്രദേശമായ വാദീനമിറയിലാണ് സ്ഥിതിചെയ്യുന്നത്. 1,24,000 ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തീർണം. മൂന്നു ലക്ഷം പേർക്ക് നമസ്കരിക്കാനുള്ള വിശാലത ഈ പള്ളിക്കുണ്ട്. പള്ളി മുഴുവനാ യും അറഫ പ്രദേശത്ത് ഉൾപ്പെടുകയില്ല. അറഫയിൽ ഉൾപ്പെടുന്ന ഭാഗം പ്രത്യേകം ഇവിടെ രേഖപ്പെടുത്തിയതായി കാണാം. ദുൽഹജ്ജ് ഒമ്പതിന് മിനയിൽനിന്ന് പുറപ്പെട്ട പ്രവാചകൻ ഉച്ചവരെ തങ്ങിയതും പ്രസംഗം നടത്തിയതും നമസ്കാരം നിർവഹിച്ചതും നമിറ പള്ളിയി ലായിരുന്നു. ഉച്ചക്ക് ജബലുറഹ്മയിലെത്തുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തി യിട്ടുള്ളത്.
പ്രവാചകൻ മുഹമ്മദ് ഹജ്ജ് കർമവേളയിൽ അറഫയിൽനിന്ന് പ്രാർഥിച്ച ഇടം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ജബലുർറഹ്മ' എന്ന പേരിൽ പ്രസിദ്ധമായ പർവതത്തിെൻറ താഴ്വാരത്തുനിന്നാണ് പ്രവാചകൻ പ്രാർഥന നടത്തിയത്. അറഫയുടെ കിഴക്കു ഭാഗത്തായി റോഡ് നമ്പർ ഏഴിെൻറയും എട്ടിെൻറയും ഇടയിൽ സ്ഥിതിചെയ്യുന്ന മലയാണ് 'ജബലുർറഹ്മ' (കാരുണ്യത്തിെൻറ മല). മസ്ജിദു ന്നമിറയുടെ ഒന്നര കിലോമീറ്റർ ദൂരെയാണ് ഇത്. വിവിധ ദേശ-ഭാഷ- വർണക്കാരായ വിശ്വാസികൾ വർഷത്തിലൊരിക്കൽ ഒരുമിച്ചുകൂടി പരസ്പരം അറിയുകയും പ്രപഞ്ചനാഥെൻറ മാഹാത്മ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഭൂമിക എന്ന അർഥത്തിലും അറഫ: എന്ന നാമം ഏറെ പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.