അറഫ സംഗമത്തിനായുള്ള തീർഥാടകരുടെ വരവ് പൂർത്തിയായി
text_fieldsജിദ്ദ: അറഫ സംഗമത്തിനായുള്ള തീർഥാടകരുടെ വരവ് പൂർത്തിയായി. തൂവെള്ള വസ്ത്രം ധരിച്ചും ലബൈക്ക ചൊല്ലിയും തിങ്കളാഴ്ച സുര്യോദയത്തിനു ശേഷമാണ് മിനയിൽ നിന്ന് അറഫയിലേക്കുള്ള തീർഥാടകരുടെ വരവ് തുടങ്ങിയത്.
കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ് ഇൗ വർഷത്തെ ഹജ്ജ് വേളയിലെ സുപ്രധാന ചടങ്ങിനായി വിശാലമായ അറഫ മൈതാനത്ത് സംഗമിച്ചിരിക്കുന്നത്.
മുഴുവൻ തീർഥാടകരെയും ബസ്സുകളിലാണ് അറഫയിലെത്തിച്ചത്. അറഫയിലെത്തിയ തീർഥാടകർ അവിടെ വെച്ച് ദുഹ്റും അസ്റും ഒരുമിച്ച് നമസ്കരിച്ച് സുര്യാസ്തമയം വരെ അവിടെ പാപമോചനവും കാരുണ്യവും തേടി പ്രാർഥനകളിൽ മുഴുകും. ശേഷം മുസ്ദലിഫയിലേക്ക് രാപ്പാർക്കാൻ തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.