ഇത്തവണ അറഫ പ്രഭാഷണം ലോകത്തെ 50 ഭാഷകളിൽ കേൾക്കാം
text_fieldsമക്ക: ശനിയാഴ്ച അറഫ സംഗമത്തിൽ നിർവഹിക്കുന്ന പ്രഭാഷണം 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു.
മനുഷ്യ സാഹോദര്യം, നീതി എന്നിവ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ അടിത്തറ അറഫ പ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്നതിനാൽ അത് മാനവികതയുടെ സന്ദേശമാകും. ലോകത്തിന്റെ ധാർമിക മാർഗനിർദേശത്തിന് അത് ആവശ്യമാണ്. സഹവർത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും അടിത്തറയിലേക്കുള്ള ഉൾക്കാഴ്ചയാണ് അറഫയുടെ പ്രഭാഷണം. എല്ലാ മനുഷ്യരാശിക്കും ഇടയിൽ സംഭാഷണം, സ്നേഹം, സാഹോദര്യം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിന് മിതത്വത്തിന്റെ സന്ദേശം നൽകുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒന്നാണ് അറഫാ ദിനത്തിലെ പ്രഭാഷണം പരിഭാഷപ്പെടുത്താനുള്ള ഖാദിമുൽ ഹറമൈൻ വിവർത്തന പദ്ധതിയെന്നും അൽസുദൈസ് പറഞ്ഞു.
2019ൽ സൽമാൻ രാജാവിെൻറ മാർഗനിർദേശപ്രകാരമാണ് അറഫ പ്രഭാഷണം വിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ അഞ്ച് ഭാഷകളിലേക്കാണ് വിവർത്തനം ചെയ്തത്. റെക്കോഡ് സമയത്തിനുള്ളിൽ അത് 50 ഭാഷകളിൽ വരെ എത്തി. സാഹോദര്യത്തിെൻറയും മിതത്വത്തിെൻറയും സന്ദേശം വഹിച്ചുകൊണ്ട് അത് ഇരുഹറമുകളുടെ മതപരമായ സന്ദേശം ലോകമെമ്പാടുമെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.