സൗദി അരാംകോ ഓഹരി വ്യക്തികൾക്ക് വാങ്ങാനുള്ള സമയം അവസാനിച്ചു
text_fieldsറിയാദ്: സൗദി അരാംകോയുടെ ഓഹരികള്‍ 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി. ഓഹരി കള്‍ വ്യക്തികള്‍ക്ക് വാങ്ങാനുള്ള സമയപരിധി വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചു . സ്ഥാപനങ്ങള്‍ക്ക് അടുത്തമാസം നാല് വരെ ഓഹരി വാങ്ങാം. അന്തിമ കണക്കുകള്‍ പുറത്തുവരുേമ്പാള്‍ ലോക റെക്കോഡ് അരാംകോ മറികടക്കുമെന്നാണ് സൂചന. 32 ശതകോടി ഡോളറിെൻറ ഓഹരികളാണ് സൗദി അരാംകോ ഇതുവരെ വിറ്റത്. 30 ശതകോടിയാണ് പ്രതീക്ഷിച്ച തുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി വാങ്ങാം. സ്ഥാപനങ്ങള്‍ക്ക് അടുത്തമാസം നാല് വരെ സമയമുണ്ട്. എന്നാല്‍, വ്യക്തികള്‍ക്കുള്ള സമയം വ്യാഴാഴ്ച അര്‍ധരാത്രി അവസാനിച്ചു. ഓഹരി ഒന്നിന് 32 സൗദി റിയാലാണ് വില.
കുറഞ്ഞത് 10 ഓഹരികളെങ്കിലും വാങ്ങണമെന്നാണ് വ്യവസ്ഥ. എത്ര സെറ്റ് ഓഹരികളും ഒരാള്‍ക്ക് വാങ്ങാമായിരുന്നു. വിദേശികളും സ്വദേശികളും ഓഹരിക്കുള്ള അപേക്ഷ നല്കി. നിബന്ധന പാലിക്കാത്ത അപേക്ഷകള്‍ തള്ളുന്നുണ്ട്. വില്പന നൂറ് ശതമാനം കവിഞ്ഞെങ്കിലും ഓഹരിയുടെ അന്തിമമൂല്യം ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. നവംബർ മൂന്നിനാണ് അരാംകോ ഒാഹരിവിപണിപ്രഖ്യാപനം നടത്തിയത്. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ് ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. രാജ്യത്തിന് എണ്ണേതര വരുമാനം ലക്ഷ്യംവെച്ചാണ് കിരീടാവകാശിക്ക് കീഴില്‍ അരാംകോയുടെ ഓഹരിവില്പനക്ക് വഴിയൊരുങ്ങിയത്. ഒാഹരി വിൽപനയുടെ ആദ്യപടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലിലാണ് വില്പന നടത്തുന്നത്. അടുത്ത വര്‍ഷം ലോക ഓഹരി വിപണിയിലും അരാംകോ ഇറങ്ങും. അഞ്ച് ശതമാനം ഓഹരിയിലാണ് സൗദി അരാംകോ ഓഹരി വിപണിയില്‍ വില്‍ക്കുന്നത്. ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് അരാംകോ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.