ആരാംകോ-ടോട്ടൽ പെേട്രാൾ പമ്പുകളുടെ നിർമാണം ഉടൻ
text_fieldsദമ്മാം: സൗദി അരാംകോ ആരംഭിക്കാനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ നിർമാണ പ്രവൃത്തികള്‍ക്ക് നടപടി ക്രമങ്ങള്‍ പൂ ര്‍ത്തിയാകുന്നു. ഇതിെൻറ അന്തിമ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. 2021ൽ പദ്ധതികള്‍ പൂര്‍ത്തിയാക്കും. സൗദി അരാംകോയും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടലും ചേര്‍ന്നാണ് തുല്യ ഓഹരി പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഒരു ബില്യണ്‍ ഡോളറാണ് മുതല്‍ മുടക്ക്. തുടക്കത്തില്‍ നിലവില്‍ രാജ്യത്തെ ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികളുടെ 270 പമ്പുകള്‍ ഏറ്റെടുക്കും. ഇവയുടെ സേവന നിലവാരം ഉയര്‍ത്തുന്നതിന് അരാംകോയും ടോട്ടലും ചേര്‍ന്ന് പമ്പുകൾ നവീകരിക്കും.
ഇതിന് പുറമെ 2021 ഒാടെ നൂറുകണിക്കിന് പുതിയ പെട്രോള്‍ പമ്പുകളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി തുറക്കും. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളടങ്ങിയ സേവനം ഈ രംഗത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി മുഖേന സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. സൗദി അരാംകോ ആരംഭിക്കാനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ നിർമാണ പ്രവൃത്തികള്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.