അരാംകോ പ്രകൃതിവാതക യൂനിറ്റിനു നേരെ ഹൂതി ഡ്രോൺ ആക്രമണം
text_fieldsജിദ്ദ: സൗദിയിലെ അൽശൈബ എണ്ണപ്പാടത്തിലെ പ്രകൃതിവാതക യൂനിറ്റിനു നേരെ ഹൂതി ഡ്രോൺ ആ ക്രമണം. ശനിയാഴ്ച രാവിലെ 6.15നാണ് സംഭവം.
തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേ യമാക്കി. ആളപായമൊന്നുമില്ല. നേരിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീകരാക്രമണം സൗദിയുടെ പെട്രോൾ ഉൽപാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഉർജമന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി മന്ത്രി പറഞ്ഞു. ഭീകരതയും അട്ടിമറിയുമാണിത്.
അടുത്തിടെ സൗദിയിലെ എണ്ണ പൈപ്ലൈനുകളെയും അറേബ്യൻ ഗൾഫിലൂടെ പോകുന്ന എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിെൻറ തുടർച്ചയാണിത്. സൗദി അറേബ്യയിലെ എണ്ണസ്ഥാപനങ്ങളെ മാത്രമല്ല അക്രമികൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര എണ്ണ പൈപ്പുകളുടെ സുരക്ഷയെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണം. ലോക സമ്പദ്വ്യവസ്ഥക്ക് വലിയ ഭീഷണിയാണിത്. ഇറാെൻറ പിന്തുണയോടെ യമനിലെ ഹൂതികൾ നടത്തുന്ന ഭീകരാക്രമണം ഒരിക്കൽകൂടി തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ ആക്രമണം. ഇത്തരം ഭീകരാക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.