അരാംകോ ഭീകരാക്രമണം: ആയുധം ഇറാേൻറതെന്ന് സൗദി
text_fieldsജിദ്ദ: സൗദി അരാംകോ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ നിർമിത ആയുധങ്ങളാണെന്ന് സഖ ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. ആയ ുധം ഇറാൻ നിർമിതമാണ്. അത് എവിടന്നാണ് തൊടുത്തത് എന്ന കാര്യം അറിയാനുണ്ട്. അന്വേഷണ ം പൂർണമായാൽ പൊതുസമക്ഷം അറിയിക്കുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
ഇറാനാണ് ആക ്രമണത്തിനു പിന്നിലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന ു പിന്നാലെയാണ് സൗദി സഖ്യസേന വക്താവിെൻറ പ്രതികരണം. ആക്രമണത്തിനു പിന്നിൽ ഇറാനാണെ ന്നും യു.എസ് സൈന്യം തിരിച്ചടിക്ക് തയാറാണെന്നും ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഇൗ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാടറിയാൻ കാത്തിരിക്കയാണെന്നും ട്രംപ് പറഞ്ഞു.
പ്ലാൻറ് തുറക്കൽ: ഔദ്യോഗിക പ്രഖ്യാപനം വൈകും
റിയാദ്: ഭീകരാക്രമണം നടന്ന സൗദി അരാംകോയുടെ പ്ലാൻറ് തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകും. ഉൽപാദനത്തിലും വിതരണത്തിലും നേരിട്ട കുറവ് സംബന്ധിച്ചു മാത്രമാണ് അരാംകോ വിശദീകരിക്കുന്നത്. ഉൽപാദനം പഴയപടിയാകും വരെ ആഗോള വിപണിയിൽ വില കുറയാന്‍ സാധ്യതയില്ല. ലോകത്തെ എറ്റവും വലിയ എണ്ണ സംസ്കരണ പ്ലാൻറാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖിലേത്. ഇവിടെ ഡ്രോണ്‍ പതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാശനഷ്ടം സംബന്ധിച്ച് അരാംകോയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 5.7 ദശലക്ഷം ബാരലിെൻറ കുറവ് ഉൽപാദനത്തില് വന്നതായി അരാംകോ സ്ഥിരീകരിച്ചിരുന്നു. പ്ലാൻറ് പൂര്‍വസ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും എണ്ണ വില നിലകൊള്ളുക. കുറഞ്ഞത് മൂന്നു ദിവസം വേണ്ടി വരുമെന്നാണ് എണ്ണ മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എണ്ണക്കുറവ് നിലവില്‍ പരിഹരിക്കാന്‍ പോകുന്നത് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ്. ഇതിനെതുടർന്ന് വിതരണത്തില്‍ ഭീതി തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യമനിലെ ഹൂതികൾ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവർക്ക് സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തിെൻറ പ്രഭവകേന്ദ്രം ഇറാഖോ ഇറാനോ ആണെന്നാണ് വാർത്തകൾ. എന്നാൽ, ഇറാഖ് ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ, തിങ്കളാഴ്ച സൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അബ്ഖൈകിലെ അരാംകോ സംസ്കരണശാല സന്ദർശിച്ചു. അരാംകോ ചെയർമാൻ യാസർ അൽ റുമയ്യാനുമായി ചർച്ച നടത്തി. സെപ്റ്റംബർ 14ലെ അരാംകോ ഭീകരാക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ എണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടി. കുവൈത്ത് യുദ്ധകാലത്തേതിന് സമാനമായ രീതിയിലാണ് വർധനയെന്നാണ് വിലയിരുത്തൽ.
അസംസ്കൃത എണ്ണ വിലയിൽ 20 ശതമാനത്തിെൻറ വർധനയാണുണ്ടായത്. ബാരലിന് 70 േഡാളറിലേക്കു കുതിച്ച വില 80 വരെ എത്തുമെന്നാണ് സൂചന. ഇൗ വിലവർധന ഞായറാഴ്ചതന്നെ പ്രവചിക്കപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യയിലേക്കുള്ള എണ്ണവിതരണം തടസ്സപ്പെടില്ലെന്ന് അരാംകോയുടെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണശാലക്കും എണ്ണപ്പാടത്തിനുംനേരെ ഭീകരാക്രമണമുണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണസംസ്കരണശാലയാണ് സൗദിയിലെ അബ്ഖൈകിലേത്. പ്രതിദിനം ഏഴു ദശലക്ഷം ക്രൂഡ് ഒായിൽ ഉപയോഗിക്കാൻ ശേഷിയുള്ള ശാലയാണിത്. ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി ബാരൽ എണ്ണ കരുതൽശേഖരമുണ്ട്.
ഡ്രോൺ ആക്രമണത്തിൽ വലിയ സ്ഫോടനമാണ് ഇൗ കേന്ദ്രങ്ങളിലുണ്ടായത് എന്നതിനാൽ അതിസൂക്ഷ്മമായ പരിേശാധനയിലാണ് അരാംകോ. എല്ലാ അപകടസാധ്യതകളും ഒഴിവാക്കി വേണം പ്രവർത്തനം പൂർവസ്ഥിതിയിലാവാൻ. അതേസമയം, കരുതൽ ശേഖരത്തിൽനിന്ന് എണ്ണയെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.